ദുബൈ എക്സ്പോ 2020 മെട്രോ സ്റ്റേഷൻ തുറന്നു
text_fieldsദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ ഉത്സവമാകാനൊരുങ്ങുന്ന എക്സ്പോ 2020യിലേക്ക് ദുബൈ മെട്രോ കുതിപ്പ് തുടങ്ങി. കോടിക്കണക്കിന് സന്ദർകരെ വരവേൽകാനൊരുങ്ങുന്ന 'എക്പോ മെട്രോ സ്റ്റേഷൻ' ചൊവ്വാഴ്ച തുറന്നു. ഇതോടൊപ്പം ദുബൈ ഇൻവസ്റ്റ്മെൻറ് പാർക്ക് സ്റ്റേഷനും തുറന്നിട്ടുണ്ട്. ഇതോടെ എക്സ്പോ വേദിയിലേക്ക് നിർമിച്ച ആറ് സ്റ്റേഷനുകളിൽ അഞ്ചെണ്ണവും പ്രവർത്തനം തുടങ്ങി. ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷൻ മാത്രമാണ് ഇനി തുറക്കാനുള്ളത്.
അതേസമയം, നിലവിൽ എല്ലാ യാത്രികർക്കും എക്സ്പോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് അനുമതി. മറ്റുള്ളവർക്ക് എക്സ്പോ തുടങ്ങുന്ന ഒക്ടോബർ ഒന്ന് മുതൽ ഈ സ്റ്റേഷനിലെത്താം.
യു.എ.ഇ എക്സ്ചേഞ്ചിന് പകരം എക്സ്പോ സ്റ്റേഷൻ
വർഷങ്ങളായി മെട്രോ യാത്രികർ സ്ഥിരം കേൾക്കുന്ന രണ്ട് പേരുകളാണ് റാശിദിയയും യു.എ.ഇ എക്സ്ചേഞ്ചും. മെട്രോ റെഡ് ലൈൻ തുടങ്ങുന്നതും സമാപിക്കുന്നതും ഈ സ്റ്റേഷനുകളിലാണ്. എന്നാൽ, ഇനിമുതൽ യു.എ.ഇ എക്സ്േചഞ്ചിെൻറ സ്ഥാനത്ത് എക്സ്പോ 2020 ഇടംപിടിക്കും. റാശിദീയയിൽ നിന്ന് എക്സ്പോ സ്റ്റേഷനിലേക്കായിരിക്കും മെട്രോയുടെ നേരിട്ടുള്ള യാത്ര. സ്ക്രീനുകളിൽ യു.എ.ഇ എക്സ്േചഞ്ച് എന്നതിന് പകരം തെളിയുന്നത് എക്സ്പോ 2020 എന്നായിരിക്കും. യു.എ.ഇ എക്സ്ചേഞ്ചിലേക്കുള്ള യാത്രികർ ജബൽ അലി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മാറിക്കയറണം. ജബൽ അലി സ്റ്റേഷനായിരിക്കും ഇൻറർചേഞ്ച് സ്റ്റേഷൻ.
ഗ്രീൻ ലൈനിലെ സർവീസ് തുടങ്ങുന്ന സമയം 5.30ൽ നിന്ന് അഞ്ച് മണിയായി മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ രാവിലെ പത്ത് മുതലായിരിക്കും സർവീസ്. റെഡ് ലൈനുകളിലും രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ സർവീസുണ്ടാവും. വെള്ളിയാഴ്ചകളിൽ രാവിലെ പത്ത് മുതലായിരിക്കും സർവീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.