Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മെട്രോ...

ദുബൈയിൽ മെട്രോ നിർത്തി; ബസ്​ യാത്ര സൗജന്യം

text_fields
bookmark_border
ദുബൈയിൽ മെട്രോ നിർത്തി; ബസ്​ യാത്ര സൗജന്യം
cancel

ദുബൈ: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ദുബൈയിൽ മെട്രോ, ട്രാം സർവിസുകൾ രണ്ടാഴ്​ചത്തേക്ക്​ സർവിസ്​ നിർത്തി വെച്ചു. എന്നാൽ, അനുമതിയോടെ പുറത്തിറങ്ങുന്നവർക്ക്​ ബസുകളിൽ യാത്ര സൗജന്യമാക്കി. ഇതിന്​ പുറമെ ടാക്​സികളിൽ​ 50 ശതമാനം നിരക്കിളവും​ ഏർപ്പെടുത്തി.

ദേശീയ അണുവിമുക്​തമാക്കൽ യജ്​ഞം നീട്ടിയതോടെയാണ്​ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ (ആർ.ടി.എ) തീരുമാനം. നേരത്തെ, മെട്രോ യാത്രക്കാർക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൃത്യമായ അകലത്തിൽ മാത്രമെ യാത്രക്കാരെ അനുവദിച്ചിരുന്നുള്ളൂ. മെട്രോയുടെ യാത്രാ സമയം രാവിലെ ഏഴ്​ മുതൽ രാത്രി ഏഴ്​ വരെയായി പരിമിതപ്പെടുത്തിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ സർവിസ്​ പൂർണമായും നിർത്തിവെക്കുന്നത്​. ഒാരോ സർവിസ്​ കഴിയു​​േമ്പാഴും അണുവിമുക്​തമാക്കിയ ശേഷമാണ്​ മെട്രോ സർവിസ്​ നടത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf news
News Summary - dubai metro stopped
Next Story