ദുബൈ മിറാക്കിൾ ഗാർഡൻ ഇന്ന് തുറക്കും
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബൈയിലെ മിറക്കിൾ ഗാർഡൻ 13ാമത് സീസണിനായി ശനിയാഴ്ച തുറക്കും. സന്ദർശകർക്ക് കാഴ്ചയുടെ വസന്തം തീർക്കാൻ 120 ഇനത്തിൽപെട്ട 15 കോടി പൂക്കളാണ് മിറക്കിൾ ഗാർഡനിൽ വിരിയുക. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ട് നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവ സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നതാണ്.
ദുബൈ മിറാക്കിൾ ഗാർഡൻ ഇന്ന് തുറക്കുംകുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബൈ ലാൻഡിന്റെ ഹൃദയഭാഗത്താണ് മിറാക്കിൾ ഗാർഡൻ. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
യു.എ.ഇ നിവാസികൾക്ക് കുറഞ്ഞ നിരക്കാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 65 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തണ അഞ്ചു ദിർഹം കുറച്ച് 60 ദിർഹമാക്കിയിരിക്കുകയാണ്. ഫ്ലോറ പാർക്കിൽ എമിറേറ്റ്സ് കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്ക് 60 ദിർഹം നൽകി പ്രവേശിക്കാം.
സന്ദർശകർക്കും യു.എ.ഇ നിവാസികൾ അല്ലാത്ത മുതിർന്നവർക്ക് 100 ദിർഹവമും കുട്ടികൾക്ക് 85 ദിർഹമുമാണ് നിരക്ക്. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഗാർഡനിൽ സ്ഥിരസാന്നിധ്യമായ അഞ്ചു ലക്ഷം ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ച എമിറേറ്റ്സിന്റെ എ380 വിമാനം ഗിന്നസ് റെക്കോഡിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.