ദുബൈ മുനിസിപ്പാലിറ്റി അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കോൺഫറൻസ് അടുത്തമാസം
text_fieldsദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കോൺഫറൻസ് (ഡി.െഎ.എഫ്.എസ്.സി) നവംബർ 18 മുതൽ 22വരെ നടക്കും.
'സുസ്ഥിരമായ ഭക്ഷ്യസംവിധാനത്തിന് ക്രിയാത്മക പരിഹാരങ്ങൾ' എന്ന മുദ്രാവാക്യത്തോടെ െവർച്വലായാണ് കോൺഫറൻസ്. എക്സ്പോയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി. ഭക്ഷ്യസുരക്ഷ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ വരുന്ന കോൺഫറൻസിൽ പെങ്കടുക്കാൻ foodsafetydubai.com എന്ന വെബ്ൈസറ്റ് വഴി രജിസ്റ്റർ ചെയ്യണം.
ദുബൈയിലെ ഭക്ഷ്യവ്യവസായ മേഖലയുടെ വികസനമാണ് ഉദ്ഘാടന സെഷൻ. കൂടാതെ വിവിധ സംഘടനകളുമായി ചേർന്ന് സെമിനാറും നടക്കും. 2006 മുതലാണ് ദുബൈ മുനിസിപ്പാലിറ്റി ഡി.െഎ.എഫ്.എസ്.സി സംഘടിപ്പിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ വിദഗ്ധർ നൂതനാശയങ്ങൾ അവതരിപ്പിക്കുന്ന പരിപാടി കൂടിയാണിത്.
മുൻ വർഷങ്ങളിൽ 70ലേറെ രാജ്യങ്ങളിൽനിന്ന് 3000ഒാളം പേർ പെങ്കടുത്തിരുന്നു.
ദുബൈ മുനിസിപ്പാലിറ്റിയുടെ ഏകീകൃത ആപ് വഴി ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനും പങ്കാളികളാക്കാനും ലക്ഷ്യമിടുന്നു. ഇതിലേക്ക് വെളിച്ചംവീശുന്നതായിരിക്കും കോൺഫറൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.