ദുബൈ മുനിസിപ്പാലിറ്റിക്ക് അന്താരാഷ്ട്ര പുരസ്കാരം
text_fieldsദുബൈ: വിവിധ മേഖലകളിൽ നൂതനപദ്ധതികൾ നടപ്പാക്കിയതിനും നവീന ആശയങ്ങൾ കെണ്ടത്തിയതിനും ദുബൈ മുനിസിപ്പാലിറ്റിയുടെ നോളജ് ആൻഡ് ഇന്നവേഷൻ വകുപ്പിന് പുരസ്കാരം.
ന്യൂസിലൻഡിൽ നടന്ന ബിസിനസ് എക്സലൻസി കോൺഫറൻസിലാണ് മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം നേടിയത്. 'ഇൻസ്റ്റിറ്റ്യൂഷനൽ ഇന്നവേഷൻ' വിഭാഗത്തിൽ ഏറ്റവും ഉയർന്ന റേറ്റിങ്ങായ സെവൻ സ്റ്റാർ നേടിയാണ് ഒന്നാമതെത്തിയത്.
എല്ലാ മേഖലകളിലും നടപ്പാക്കുന്ന നൂതന പദ്ധതികൾ, നേതൃത്വ മികവ്, ആസൂത്രണം, ജീവനക്കാരിൽ നവീന ആശയങ്ങൾ കണ്ടെത്താനുള്ള സംസ്കാരം വളർത്തൽ തുടങ്ങിയവ പരിഗണിച്ചാണ് ഒന്നാം സ്ഥാനം നൽകിയത്. ദുബൈയെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഒന്നാം സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ഞങ്ങളുടെ ദൗത്യം നേരായ പാതയിലാണെന്നതിെൻറ തെളിവാണിത്. ഈ സ്ഥാനം നിലനിർത്താൻ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും അതിനുള്ള പ്രോത്സാഹനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.