മാലിന്യ നീക്കത്തിന് ആധുനിക സംവിധാനവുമായി ദുെബെ മുനിസിപ്പാലിറ്റി
text_fieldsദുബൈ: മാലിന്യ നീക്കത്തിന് ആധുനിക സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. സബീൽ 1, 2 പ്രദേശങ്ങളിലാണ് നടപ്പാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ദേശീയ നയത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം.
മാലിന്യ സംസ്കരണ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറക്കാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രധാന പ്രത്യേകത. താമസ സ്ഥലങ്ങളിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരകമാകുന്ന പദ്ധതി കൂടിയാണിത്. പരിസ്ഥിതി സൗഹൃദമാണ് പദ്ധതി.
മാലിന്യം വേർതിരിക്കാനുള്ള സൗകര്യം ഇതിനുണ്ട്. മാലിന്യം നീക്കുക മാത്രമല്ല, പ്രദേശം മനോഹരമാക്കാനും അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനും പദ്ധതി ഉപകരിക്കും. പുതിയ പദ്ധതി നടപ്പാക്കിയതോടെ പഴയ മാലിന്യ സംഭരണ രീതികളെല്ലാം സബീൽ 1, 2 മേഖലകളിൽ നിന്ന് പിൻവലിച്ചു. 212 പുതിയ കണ്ടെയ്നറുകൾക്കായി ബേസുകൾ സ്ഥാപിച്ചു. ദിവസവും കണ്ടെയ്നറുകളിൽനിന്ന് മാലിന്യം നീക്കും. ഇതേകുറിച്ച് അവബോധം നൽകുന്നതിന് എല്ലാ താമസ സ്ഥലങ്ങളും സന്ദർശിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.