മെസ്പ ദുബൈ ദേശീയദിനാഘോഷം
text_fieldsദുബൈ: യു.എ.ഇയുടെ 50ാം ദേശീയദിനം പൊന്നാനി എം.ഇ.എസ് കോളജ് യു.എ.ഇ പൂർവ വിദ്യാർഥി സംഘടന (മെസ്പ) ദുബൈ ആഘോഷിച്ചു.
എം.ഇ.എസ് കോളജ് അധ്യാപകരായിരുന്ന പ്രഫ.ടി.വൈ. അരവിന്ദാക്ഷൻ, പ്രഫ. ഷംസുദ്ദീൻ, പ്രഫ. ശ്രീധരൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെസ്പ അംഗങ്ങളായ ടി.വി. നസീർ, ശ്രീനാഥ് കാടഞ്ചേരി എന്നിവർക്കും പ്രസിഡൻറ് വൈ.എ. റഹീമിനും സ്വീകരണം നൽകി. ദുബൈ സി.ഡി.എയുടെ പ്രവർത്തനാനുമതി ലഭിച്ച അക്കാഫ് അസോസിയേഷൻ പ്രസിഡൻറ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ. എസ്, ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർക്കും സ്വീകരണം നൽകി.
ഇക്കഴിഞ്ഞ ഷാർജ പുസ്തകോത്സവത്തിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്ത മസ്ഹർ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷീല പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് നവാബ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗിരീഷ് മേനോൻ സ്വാഗതം പറഞ്ഞു. അബൂബക്കർ, മജീദ്, ഫൈസൽ കരിപ്പോൾ, മസ്ഹർ, ഫൈസൽ കാളിയത്ത്, സിദ്ദീഖ്, റഫീഖ്, സാനു മാത്യു, ഷൈൻ, സുമി, ബുഖാരി, സക്കീർ എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് ആതവനാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.