ദുബൈ നോർത്ത് പ്രവാസി സാഹിത്യോത്സവ്: ദേര വെസ്റ്റ് ജേതാക്കൾ
text_fieldsദുബൈ: ദുബൈ നോർത്ത് സെൻട്രൽ കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിൽ ദേര വെസ്റ്റ് സെക്ടർ ചാമ്പ്യൻമാരായി. അബൂ ഹൈൽ, ഖിസൈസ് സെക്ടർ ടീമുകളാണ് ഒന്ന് രണ്ട് റണ്ണറപ്പുകൾ. പുരുഷ വിഭാഗത്തിൽ സഹദ് തലപ്പുഴയും വനിതാ വിഭാഗത്തിൽ റുഖിയ പട്ടാണിയും സർഗപ്രതിഭകളായി. മുഹമ്മദ് അമീൻ ചൊക്ലി കലാപ്രതിഭയുമായി. പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി ചിത്രരചന, വിവിധ ഭാഷാപ്രസംഗങ്ങൾ, ഗാനങ്ങൾ, ഖവാലി, സൂഫീ ഗീതം, അറബിക് കാലിഗ്രഫി, ഫാമിലി മാഗസിൻ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. പൊതു ജനങ്ങൾക്കായി ഓൺലൈൻ സംവിധാനത്തിൽ വീക്ഷിക്കാൻ യു ട്യൂബിൽ സൗകര്യവുമൊരുക്കിയിരുന്നു.
സമാപനസംഗമം ത്വാഹ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. സകരിയ്യ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അഷ്റഫ് പാലക്കോട്, മുഹമ്മദ് കുട്ടി സഖാഫി പുകയൂർ, മുഹമ്മദലി പരപ്പൻപൊയിൽ, ഇബ്രാഹീം സഖാഫി, സൈദ് സഖാഫി വെണ്ണക്കോട്, നൗഫൽ അസ്ഹരി, സി.എ. ഫൈസൽ, നൗഫൽ കുനിയിൽ, ഉമർ നിസാമി തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ സാഹിത്യോത്സവ് വിജയികൾ നവംബർ 17, 18, 19ന് നടക്കുന്ന യു.എ.ഇ പ്രവാസി സാഹിത്യോത്സവിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.