പാം ജുമൈറ തയാർ; കണ്ണുകളെ അതിശയിപ്പിക്കാൻ
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ കൃത്രിമ ദ്വീപും ദുബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവുമായ പാം ജുമൈറയുടെ മുഴുവൻ സൗന്ദര്യവും കാഴ്ചക്കാർക്ക് ആസ്വദിക്കാൻ സൗകര്യമൊരുങ്ങുന്നു.360 ഡിഗ്രിയിൽ അത്ഭുതപ്പെടുത്തുന്ന രൂപത്തിൽ പാം ജുമൈറയുടെ ഭംഗി അനുഭവിക്കാൻ പാം ടവറിൽ 240 മീറ്റർ ഉയരത്തിലാണ് സംവിധാനമൊരുക്കിയത്.ഇൗന്തപ്പന ആകൃതിയിൽ പണിതീർത്ത ദ്വീപിെൻറ മുഴുവൻ ഭാഗങ്ങളും ആസ്വദിക്കാൻ ഇവിടെനിന്ന് സാധിക്കും.
ബുധനാഴ്ച മുതൽ ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമനുവദിക്കും. 100 ദിർഹമാണ് ടിക്കറ്റ് നിരക്ക്.കുട്ടികൾക്ക് 69 ദിർഹമിന് പ്രവേശനമനുവദിക്കും. 175 ദിർഹമിന് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലും 350 ദിർഹമിന് വി.െഎ.പി ടിക്കറ്റും ലഭിക്കും.കോവിഡ് പശ്ചാത്തലത്തിൽ മണിക്കൂറിൽ 300 സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കൂ.ഒാൺലൈനിലും ഫോൺ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. 90 ശതമാനം നിർമാണം പൂർത്തിയായ പാം ടവർ അടുത്ത ഒക്ടോബറിലാണ് എല്ലാ സജ്ജീകരണങ്ങളോടെയും തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.