Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഡ്രോൺ...

ദുബൈയിൽ ഡ്രോൺ ഉപയോഗത്തിന്​ അനുമതി നൽകില്ല

text_fields
bookmark_border
ദുബൈയിൽ ഡ്രോൺ ഉപയോഗത്തിന്​ അനുമതി നൽകില്ല
cancel

ദുബൈ: ദുബൈയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകേണ്ടെന്ന്​ തീരുമാനം. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ നിർദേശം നൽകിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾക്ക്​ തൽകാലം അനുമതി നൽകേണ്ടതില്ലെന്നും നിർദേശമുണ്ട്​. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെയാണ്​ നിരോധനം.

എന്താണ്​ കാരണം എന്ന്​ വ്യക്​തമാക്കിയിട്ടില്ലെങ്കിലും അബൂദബിയിലെ ഹൂതി ആക്രമണമാണ്​ ഇതിന്​ പിന്നിലെന്ന്​ കരുതുന്നു. ദുബൈയിൽ ഡ്രോൺ ഉപയോഗിക്കുന്നവർ​ ഡി.സി.എ.എയിൽ നിന്ന്​ എൻ.ഒ.സി വാങ്ങണമെന്ന്​ നിബന്ധനയുണ്ട്​. ഇത്​ പ്രകാരം അനുമതിക്കായി നൽകിയ അപേക്ഷകൾ പരിഗണിക്കേണ്ടതില്ല എന്നതാണ്​ പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaidrone
News Summary - Dubai Permits for drone-related activities suspended until further notice
Next Story