ദുബൈ പൊലീസിന്റെ ആഡംബര കാർ ശേഖരത്തിൽ ഒരതിഥികൂടി
text_fieldsദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോളിങ് വാഹനശേഖരത്തിൽ പുതിയൊരംഗം കൂടി. ബ്രിട്ടീഷ് കാർ നിർമാതാക്കളായ ബെന്റ്ലിയുടെ ഏറ്റവും പുതിയ മോഡലായ ബെന്റ്ലി കോൺടിനെന്റൽ ജി.ടി-വി8 ആണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്.
ആഡംബര വാഹനങ്ങൾക്ക് പേരുകേട്ട കമ്പനിയാണ് ബെന്റ്ലി. 542 ഹോഴ്സ് പവറുള്ള എട്ട് സിലിണ്ടർ എൻജിനാണ് പുതിയ മോഡലിന്റെ കരുത്ത്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 3.9 സെക്കൻഡ് മതിയെന്നതാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. 770 എൻ.എം ആണ് വാഹനത്തിന്റെ ടോർക്.
ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന കാർ സ്വീകരണ ചടങ്ങിൽ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ മേജർ ജമാൽ അൽ ജല്ലാഫ്, ബെന്റ്ലിയുടെ നാഷനൽ ബ്രാൻഡ് മാനേജർ ഡാനി കാകൗൺ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബറിൽ ഇലക്ട്രിക് എസ്.യു.വിയായ ഹോങ്കി ഇ-എച്ച്.എസ്9ഉം ദുബൈ പൊലീസിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.