നായ്ക്കുട്ടിയുടെ മിടുക്ക്; ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ട
text_fieldsദുബൈ: അന്താരാഷ്ട്ര തലത്തിൽതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് പിടികൂടാൻ ദ ുബൈ പൊലീസിന് തുണയായത് പരിശീലനം സിദ്ധിച്ച മിടുക്കൻ നായ്ക്കുട്ടി. വമ്പൻ വീപ്പകൾ ക്കുള്ളിൽ ഇലക്ട്രിക് കേബിളിനകത്താക്കി 5.7 ടൺ മയക്കുഗുളികകൾ കടത്താനുള്ള ശ്രമമ ാണ് ദുബൈ പൊലീസ് തകർത്തത്.
18 ലക്ഷം ദിർഹം മൂല്യമുള്ള മയക്കുമരുന്ന് കടത്തിെൻറ യു. എ.ഇയിലെ കേന്ദ്രബിന്ദു ഷാർജക്കാരനായ 70 വയസ്സുകാരനാണെന്നും ദുബൈ പൊലീസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതികളെ ജനുവരി 28ന് പിടികൂടിയിരുന്നു. ജബൽ അലി തുറമുഖം വഴി മറ്റൊരു അറബ് രാജ്യത്തേക്ക് കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. സിറിയയിലെ ലടാകിയ തുറമുഖത്തുനിന്നാണ് കണ്ടെയ്നർ എത്തിയത്. ദുബൈ പൊലീസിെൻറ ശ്വാനസേനയിൽ ഏഴുവർഷമായി അംഗമായ പൾസ് 2 എന്നു പേരുള്ള ജർമൻ ഷെപ്പേഡ് നായാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുനൂറോളം ചരക്കുകൾക്കിടയിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന പെട്ടികൾ കൃത്യമായി കണ്ടെത്തുകയായിരുന്നു.
എട്ടു വീപ്പകളിലായി കേബിളുകൾക്കുള്ളിലായാണ് സൂക്ഷിച്ചിരുന്നത്. 500 മീറ്റർ നീളമുള്ള കേബിളുകൾ തുറക്കാൻ മാത്രം നാലു ദിവസം വേണ്ടിവന്നു.പാവപ്പെട്ടവൻ എന്നു നടിച്ച് ഷാർജ ചാരിറ്റിയിൽനിന്ന് പ്രതിമാസം 2000 ദിർഹം സഹായധനം വാങ്ങുന്നയാളാണ് കേസിലെ പ്രതി. ഒരു യൂറേഷ്യൻ രാജ്യത്ത് താമസിക്കുന്ന രണ്ടു സഹോദരന്മാരുമായി ചേർന്നായിരുന്നു ഇയാളുടെ മയക്കുമരുന്ന് ഇടപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.