ദുബൈ പൊലീസിന്റെ വാഹനവ്യൂഹത്തിൽ ഒരു ഇ.വി കൂടി
text_fieldsദുബൈ: ദുബൈ പൊലീസിന്റെ വാഹന വ്യൂഹത്തിൽ ഒരു ഇലക്ട്രിക് കാർ കൂടി. ചൈനീസ് ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ എക്സ്പെങ് ആണ് ഇ.വി കാർ കൈമാറിയത്.
അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കുന്നതിനായി നൂതനമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് പുതിയ വാഹനം കൂടി ദുബൈ പൊലീസ് സ്വന്തമാക്കിയത്.
വിനോദ സഞ്ചാര മേഖലകളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കുന്നതിനും ട്രാഫിക് നിയന്ത്രിക്കുന്നതിനുമാണ് വാഹനങ്ങൾ ഉപയോഗിക്കുകയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
പൊതു ജനങ്ങൾക്ക് നൽകുന്ന സുരക്ഷ, ട്രാഫിക് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. സുസ്ഥിര സാങ്കേAതികവിദ്യ സ്വീകരിക്കുന്നതിൽ ആഗോള നേതാവാകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിനെ ഈ നീക്കം പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 200 ലാൻഡ് ക്രൂസർ കാറുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.