മിനിറ്റുകൾക്കുള്ളിൽ പാഞ്ഞെത്തും; മുറഖബാത്ത് സ്റ്റേഷന് ആദരം
text_fieldsദുബൈ: മിനിറ്റുകൾക്കുള്ളിൽ പ്രതികരിക്കുകയും 100 ശതമാനം സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന ദുബൈ മുറഖബാത്ത് പൊലീസ് സ്റ്റേഷനിലെ ജീവനക്കാർക്ക് ആദരം. ദുബൈ ഗവൺമെന്റ് ഡിപ്പാർട്മെന്റുകളുടെ ചരിത്രത്തിൽ ആദ്യമായി സിക്സ് സ്റ്റാർ റേറ്റിങ് നേടിയ സ്റ്റേഷനെ ദുബൈ പൊലീസാണ് ആദരിച്ചത്.
സ്റ്റേഷനിലെ ജീവനക്കാരുടെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
കഴിഞ്ഞദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സിക്സ് സ്റ്റാർ പദവി പ്രഖ്യാപിച്ചത്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ഏഴ് ഭാഷകൾ കൈകാര്യംചെയ്യുന്നുണ്ട്.
ഇതിനകം ലക്ഷം ഇടപാടുകളിൽ കൂടുതൽ ഇവിടെ നടന്നു. ഉപഭോക്തൃ സംതൃപ്തിനിരക്കിൽ 99.8 ശതമാനവും നേടാൻ പൊലീസ് സ്റ്റേഷന് കഴിഞ്ഞിരുന്നു. അടിയന്തരഘട്ടങ്ങളിൽ 90 സെക്കൻഡിനകം പ്രതികരിക്കുന്നതും സ്റ്റേഷന്റെ നേട്ടമായി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.