പുതുവത്സരരാവിൽ ദുബൈ പൊലീസിന് 14,148 ഫോൺ വിളികൾ
text_fieldsദുബൈ: പുതുവത്സര രാവിൽ ദുബൈ പൊലീസിന് ലഭിച്ചത് 14,148 ഫോൺ വിളികൾ. വൈകുന്നേരം ആറുമുതൽ പുതുവത്സര ദിനത്തിലെ രാവിലെ ആറുവരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.
പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെ അടിയന്തര ഹോട്ലൈൻ നമ്പറായ 999 ലേക്കും അടിയന്തരമല്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 901 എന്ന നമ്പറിലേക്കുമാണ് ഇത്രയും ഫോൺ വിളികൾ ലഭിച്ചത്. ഏറ്റവും കൂടുതൽ ഫോൺവിളികൾ അടിയന്തര ആവശ്യങ്ങൾക്കുള്ള നമ്പറിലാണ് ലഭിച്ചത്. എല്ലാ അന്വേഷണങ്ങൾക്കും വളരെ വേഗത്തിലും മികച്ചരീതിയിലും മറുപടി നൽകിയ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെ ജീവനക്കാരെ സെന്‍റർ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ മുഹൈരി അഭിനന്ദിച്ചു. സമൂഹത്തിന് സന്തോഷകരമായ ജീവിതം ലഭിക്കുന്നതിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദുബൈ പൊലീസിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രവർത്തനമെന്നും അദ്ദേഹം കൂടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.