പർവതാരോഹണത്തിൽ ചരിത്രംകുറിച്ച് ദുബൈ പൊലീസ് ഉദ്യോഗസ്ഥൻ
text_fieldsതൗബ്ക്കൽ പർവതം കീഴടക്കിയ അഹമ്മദ് ഖലീഫ അൽ
മുസൈന ദുബൈ പൊലീസിന്‍റെ പതാക വീശുന്നു
ദുബൈ: മലകയറ്റത്തിൽ ചരിത്ര നേട്ടവുമായി ദുബൈ പൊലീസ് ഉദ്യോഗസ്ഥൻ. അഹമ്മദ് ഖലീഫ അൽ മുസൈന എന്ന ഉദ്യോഗസ്ഥനാണ് അറബ് ലോകത്തേയും വടക്കേ ആഫ്രിക്കയിലേയും ഏറ്റവും വലിയ പർവതമായ ‘തൗബ്ക്കൽ’ പർവതം കീഴടക്കിയത്. മൊറോക്കയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തൗബ്ക്കൽ പർവതത്തിന് 4,167 മീറ്ററാണ് നീളം.
അറ്റ്ലസ് മലനിരകളിൽ ഏറ്റവും ഉയരം കൂടിയതും ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ പർവതവുമാണിത്. ശാരീരികക്ഷതക്ക് പ്രചാരണവും പ്രോത്സാഹനവും നൽകുന്ന ദുബൈ പൊലീസ് സേനയുടെത് കൂടിയാണ് ഈ നേട്ടമെന്ന് അഹമ്മദ് ഖലീഫ അൽ മുസൈന പറഞ്ഞു. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് 22 മണിക്കൂറിനുള്ളിലാണ് ഇദ്ദേഹം പർവതത്തിന് മുകളിലെത്തിയത്. അന്തരീക്ഷ താപനില കുറഞ്ഞതും ഓക്സിജന്‍റെ അളവ് കുറഞ്ഞതും ഉൾപ്പെടെ നിരവധി പ്രയാസങ്ങൾ യാത്രയിൽ നേരിട്ടെങ്കിലും കായികക്ഷമത വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും മുൻകരുതൽ നടപടികളുമൂലം അതെല്ലാം മറികടക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.