തടവുകാർക്ക് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: എമിറേറ്റിലെ ജയിൽ അന്തേവാസികൾക്ക് പഞ്ചഗുസ്തി ചാമ്പ്യൻഷിപ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സ്, ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റ്, ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ (ഇ.ബി.ബി.എഫ്) എന്നിവർ ചേർന്നാണ് വേറിട്ട മത്സരം സംഘടിപ്പിച്ചത്. തടവുകാർക്കിടയിൽ സന്തോഷകരവും പുനരധിവാസപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
90 കിലോയും അതിനു താഴെയുമായി രണ്ടു വിഭാഗങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 70 തടവുകാർ പങ്കെടുത്തതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരീം ജൽഫർ പറഞ്ഞു. ഇത്തരം മത്സരങ്ങൾ തടവുകാർക്ക് ശാരീരികവും കായികവും മാനസികവുമായ മികച്ച അനുഭവം സമ്മാനിക്കാൻ സഹായിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.