ദുബൈ പൊലീസിന് കരുത്തായി ‘ഗീലി’
text_fieldsദുബൈ: ചൈനീസ് വാഹനഭീമന്മാരായ ഗീലിയുടെ ഏറ്റവും പുതിയ മോഡൽ കാർ സ്വന്തമാക്കി ദുബൈ പൊലീസ്. സേനയുടെ വാഹന വ്യൂഹത്തിൽ ആദ്യമായാണ് ചൈനീസ് വാഹനം എത്തുന്നത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാന്‍ എ.ജി.എം.സി ഗീലി ഓപറേഷൻസ് ജനറൽ മാനേജർ മുഹമ്മദ് അൽ ഹുസൈമിയാണ് വാഹനം കൈമാറിയത്.
ചടങ്ങിൽ നിരവധി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പ്രധാന ടൂറിസ്റ്റ് ഏരിയകളിലും എമിറേറ്റിലെ മറ്റു പ്രധാന മേഖലകളിലും ട്രാഫിക് നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാൻ വാഹനം ഉപയോഗിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ട്രാഫിക് നിയന്ത്രണവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി നിർമിത ബുദ്ധി, സ്മാർട്ട് സംവിധാനങ്ങൾ എന്നിവ സന്നിവേശിപ്പിച്ച ഏറ്റവും നൂതനമായ വാഹനങ്ങൾ ഉപയോഗിക്കുകയെന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്നും ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.