ദുബൈ പൊലീസ് സുരക്ഷയൊരുക്കിയത് മൂന്നു കോടി യാത്രക്കാർക്ക്
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ച മൂന്നു കോടി യാത്രക്കാർക്ക് സുരക്ഷയൊരുക്കിയതായി ദുബൈ പൊലീസ്. 20 ലക്ഷം ടൺ കാർഗോക്കും സുരക്ഷയൊരുക്കിയതായി പൊലീസ് അറിയിച്ചു. എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്മെന്റിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദുബൈയിൽനിന്നും തിരിച്ചും യാത്ര ചെയ്തവർക്കു പുറമെ ട്രാൻസിസ്റ്റ് യാത്രക്കാർക്കും പൊലീസ് സുരക്ഷയൊരുക്കി. 29,110,609 യാത്രക്കാർക്കാണ് ഈ സേവനം ലഭിച്ചത്. 2,524,918 ടൺ കാർഗോക്കും സുരക്ഷ നൽകി. ദുബൈ വിമാനത്താവളത്തിലെ മൂന്നു ടെർമിനലിലും അൽമക്തൂം എയർപോർട്ടിലും ലഭിച്ച പരാതികളെല്ലാം തീർപ്പാക്കി. ദുബൈയെ ഒന്നാം നമ്പർ വിമാനത്താവളമാക്കി നിലനിർത്തുന്നതിന് പൊലീസ് നൽകുന്ന സഹായങ്ങളാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ഉയർന്ന നിലവാരത്തിലാണ് വകുപ്പിന്റെ പ്രവർത്തനമെന്നും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിന്റെ സ്മാർട്ട് സംവിധാനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സമയം ലാഭിക്കാനും ഇത് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.