ബോധവത്കരണം അപകടമരണങ്ങൾ തടയാൻ സഹായകമായെന്ന് ഖിസൈസ് പൊലീസ്
text_fieldsദുബൈ: മികച്ച റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിനുകളിലൂടെ കഴിഞ്ഞ ആറു മാസത്തിനിടെ സ്റ്റേഷൻ പരിധിയിൽ അപകടമരണങ്ങൾ പൂർണമായും തടയാനായതായി അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒമ്പത് അപകടമരണങ്ങളാണ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
അൽ നഹ്ദ, അൽ തവാർ, അൽ മുഹൈസിന ഉൾപ്പെടെ നിരവധി വാണിജ്യ സ്ഥാപനങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉൾപ്പെടുന്ന ഏതാണ്ട് 77 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് അൽ ഖിസൈസ് സ്റ്റേഷൻ പരിധി.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് ട്രാഫിക് റെക്കോഡ്സ് സെക്ഷൻ നടത്തിയ സംയുക്ത പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സുൽത്താൻ അബ്ദുല്ല അൽ അവീസ് പറഞ്ഞു. പരിശീലനം നേടിയ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റോഡു സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തിയ ട്രാഫിക് ബോധവത്കരണ കാമ്പയിനുകൾ ഈ നേട്ടം കൈവരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.