12 പരിസ്ഥിതി സൗഹൃദ പദ്ധതികൾ പ്രദർശിപ്പിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: കോപ് 28 ഗ്രീൻ സോണിലെ ദുബൈ പൊലീസ് സ്റ്റാൻഡിൽ 12 പാരിസ്ഥിതിക പദ്ധതികളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു.
പൊലീസ് സേനയിലെ വിവിധ വകുപ്പുകളും സംവിധാനങ്ങളും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും പദ്ധതികളുമാണ് പ്രദർശനത്തിലുള്ളത്.
ഊർജ ഉപഭോഗം കുറക്കുക, ഊർജ ഉപഭോഗം വൈവിധ്യവത്കരിക്കുക, 2030ഓടെ കാർബൺ പുറന്തള്ളൽ കുറക്കുക എന്നീ ലക്ഷ്യങ്ങളുമായി സംവിധാനിച്ച സമഗ്ര പദ്ധതിയായ ‘സീറോ കാർബൺ പൊലീസ് ഫോഴ്സ്’ എന്ന സംരംഭമാണ് ഇതിൽ പ്രധാനമായിട്ടുള്ളത്.
പരിസ്ഥിതി സൗഹൃദ വെടിമരുന്ന്, കുറ്റകൃത്യങ്ങൾ തടയുന്നതിന് കാർബൺ ഫൂട്ട്പ്രിന്റ് ട്രാക്കിങ് സംവിധാനം, സ്ഫോടകവസ്തുക്കൾ, വെടിമരുന്ന് എന്നിവയുടെ സുസ്ഥിര നിർമാർജന രീതികൾ, സ്മാർട്ട് ഹോഴ്സ് സ്റ്റേബിൾ പ്രോജക്റ്റ്, ദുബൈ പൊലീസ് പരിസ്ഥിതി സൗഹൃദ സ്മാർട്ട് ബോട്ട്(ഹദ്ദാദ്) എന്നിവയും പ്രദർശനത്തിലുണ്ട്.
ദുബൈ പൊലീസ് ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫും കോപ് 28 കോൺഫറൻസിനായുള്ള സെക്യൂരിറ്റി ആൻഡ് ഓപറേഷൻസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി കഴിഞ്ഞ ദിവസം പ്രദർശനം സന്ദർശിച്ചു. പൊതു സുരക്ഷ, സാമൂഹിക ഐക്യം, സുസ്ഥിര വികസനം, ദുബൈയുടെ ആഗോള നിലവാരം ഉയർത്തൽ എന്നിവയിൽ പാരിസ്ഥിതിക സംരക്ഷണത്തിന് വലിയ പ്രധാന്യമാണുള്ളതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.