Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​സ്​...

ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ദു​ബൈ പൊ​ലീ​സ്​

text_fields
bookmark_border
ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ദു​ബൈ പൊ​ലീ​സ്​
cancel
camera_alt

ദു​ബൈ പൊ​ലീ​സ്​ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​ഷ​ൻ

ദു​ബൈ: എ​മി​റേ​റ്റി​ലെ ബ​സ്​ ​​ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ൽ ഗ​താ​ഗ​ത സു​ര​ക്ഷ​യെ കു​റി​ച്ച്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ പ്ര​ത്യേ​ക സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സ്. റോ​ഡ്​ സു​ര​ക്ഷ പാ​ലി​ക്കു​ക, വാ​ഹ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യാ​ണ്​ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ദു​ബൈ പൊ​ലീ​സി​ലെ പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ കൗ​ൺ​സി​ൽ, സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ വ​കു​പ്പ്, ട്രാ​ഫി​ക്​ വ​കു​പ്പ്​ എ​ന്നി​വ അ​ൽ ന​സ്​​ർ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

നി​ര​വ​ധി ഡ്രൈ​വ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. സെ​ഷ​നി​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും, നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​ക​ൾ, തു​ട​ർ​ച്ച​യാ​യി ബ​സ്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. ക്രി​യാ​ത്​​മ​ക​മാ​യി ഇ​ട​പെ​ട്ട ഡ്രൈ​വ​ർ​മാ​ർ ചോ​ദ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഇ​വ​ക്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceAwarenessU.A.E News
News Summary - Dubai Police to raise awareness among bus drivers
Next Story