പ്രവാസികൾക്ക് ബോധവത്കരണവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: കേരള മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ(കെ.എം.എഫ്.എ) ദുബൈ വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച ‘മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റി’ൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ പ്രവാസികൾക്ക് സുരക്ഷ ബോധവത്കരണം നൽകി ദുബൈ പൊലീസ്. 18 ടീമുകളിലായി 200ലേറെ പേർ പങ്കെടുത്ത ടൂർണമെന്റിൽ ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലും സുരക്ഷ ബോധവത്കരണ വകുപ്പിലെ കൾചറൽ ഡൈവേഴ്സിറ്റി ഡിവിഷനുമാണ് ബോധവത്കരണം നടത്തിയത്.
അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത ഘട്ടങ്ങളിൽ 901 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് അധികൃതർ വിശദീകരിച്ചു. മയക്കുമരുന്ന് ഉപയോഗം, സൈബർ ക്രൈം, ട്രാഫിക് സുരക്ഷ എന്നിവ സംബന്ധിച്ചും ബോധവത്കരണ സന്ദേശങ്ങൾ നൽകി.
അതോടൊപ്പം ദുബൈ പൊലീസിന്റെ മ്യൂസിക്കൽ ബാൻഡിന്റെ പ്രകടനവുമുണ്ടായിരുന്നു.വിനോദ അവസരങ്ങൾ മികച്ച രീതിയിൽ കായിക സംസ്കാരത്തിന് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിപാടികളിൽ ദുബൈ പൊലീസിന്റെ പങ്കാളിത്തമെന്ന് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ മുഹമ്മദ് മുസ്ആദ് അൽ ഹജ്ജാജി പറഞ്ഞു.
ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സാമൂഹിക സൗഹാർദം മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം സമൂഹത്തിൽ സഹിഷ്ണുത, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.