ഭിന്നശേഷി കുട്ടികൾക്ക് ആംഗ്യഭാഷയിൽ പരിശീലനം നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: ഭിന്നശേഷി കുട്ടികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനവും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ച് ദുബൈ പൊലീസ്. ചിൽഡ്രൻ സിറ്റി സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പിലാണ് ദുബൈ പൊലീസിന്റെ ഭിന്നശേഷി ശാക്തീകരണ കൗൺസിലും പോസിറ്റിവ് സ്പിരിറ്റ് ഇനീഷ്യേറ്റിവും പങ്കെടുത്തത്.
വിവിധയിടങ്ങളിൽനിന്നായി 70 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ആംഗ്യഭാഷയിൽ വർക്ക്ഷോപ്പുകളും തൈക്വാൻഡോ, ഷൂട്ടിങ് എന്നിവയിൽ പ്രത്യേക പരിശീലനവുമാണ് പൊലീസ് സംഘം സംഘടിപ്പിച്ചത്.
ഭിന്നശേഷി ശാക്തീകരണ കൗൺസിൽ ചെയർമാൻ മേജർ അബ്ദുല്ല ഹമദ് അൽ ശംസി, പോസിറ്റിവ് സ്പിരിറ്റ് ഇനീഷ്യേറ്റിവ് കോഓഡിനേറ്റർ ഫാത്തിമ ബുജർ, ആംഗ്യ ഭാഷ വിഖ്യാതവും ഭിന്നശേഷി ശാക്തീകരണ കൗൺസിൽ സെക്രട്ടറിയുമായ മുഹമ്മദ് അൽ ഹജ്ജി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം മേജർ അബ്ദുല്ല ഹമദ് അൽ ശംസി എടുത്തുപറഞ്ഞു. ‘എന്റെ സമൂഹം... എല്ലാവരുടെയും നഗരം’ എന്ന ദുബൈ സർക്കാറിന്റെ തന്ത്രത്തിന്റെയും ഭിന്നശേഷി ശാക്തീകരണത്തിനായുള്ള ദേശീയ നയത്തിന്റെയും ഭാഗമായാണ് പരിപാടി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.