കാർബൺ മോണോക്സൈഡ് ശ്വസിച്ച് വീട്ടുജോലിക്കാർ മരിച്ചു
text_fieldsദുബൈ: മുറി ചൂടാക്കാനായി രാത്രിയിൽ ചാർക്കോൾ കത്തിച്ചുവെച്ച രണ്ടു വീട്ടുജോലിക്കാർ വിഷവാതകം ശ്വസിച്ചു മരിച്ചു. സമീപ ദിവസങ്ങളിലാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കിയ ദുബൈ പൊലീസ് അധികൃതർ സംഭവത്തിന്റെ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആകസ്മികമായി കാർബൺ മോണോക്സൈഡ് ശ്വസിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.
സ്റ്റൗ, ഓവനുകൾ, ഫയർപ്ലേസുകൾ, ചൂടാകാൻ ഉപയോഗിക്കുന്ന മറ്റു സംവിധാനങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ കാർബൺ മോണോക്സൈഡ് ഉൽപാദിപ്പിക്കാൻ സാധ്യതയുണ്ട്. തണുപ്പുകാലത്ത് നേരത്തേയും ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചാർക്കോൾ വീട്ടിനകത്തോ ബേസ്മെന്റിലോ ടെൻറുകളിയോ ഗാരേജിലോ ജനലുകൾക്കു സമീപമോ കത്തിച്ചുവെക്കരുതെന്ന് അധികൃതർ നിർദേശിച്ചു.
വാഹനത്തിന്റെ എ.സി ഓണായിരിക്കുമ്പോൾ അടച്ച ഗാരേജിലോ ശരിയായ വായുസഞ്ചാരമില്ലാത്ത സ്ഥലത്തോ നിർത്തിയിടുന്നതും പവർ ജനറേറ്ററുകൾ വീടിന് അകത്തുവെക്കുന്നതും അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.