വിദേശവ്യാപാരത്തിൽ കുതിപ്പിനൊരുങ്ങി ദുബൈ
text_fieldsദുബൈ: വിേദശവ്യാപാരം 1.4 ട്രില്യൻ ദിർഹമിൽനിന്ന് രണ്ട് ട്രില്യനിലേക്ക് വളർത്തി സാമ്പത്തികരംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന പഞ്ചവത്സര പദ്ധതിക്ക് ദുബൈ കൗൺസിൽ യോഗം അഗീകാരം നൽകി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സമുദ്ര-വ്യോമ മാർഗങ്ങളിലൂടെ േലാകത്തെ പുതിയ നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന സ്വപ്നപദ്ധതിക്ക് കൗൺസിൽ യോഗത്തിൽ പച്ചക്കൊടി കാണിച്ചത്.
ലോകത്തിെൻറ പ്രധാന വിമാനത്താവളവും തുറമുഖവുമായി ദുബൈ മാറുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. ഞങ്ങൾ ദുബൈ അന്താരാഷ്ട്ര വ്യാപാരപദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. നിലവിൽ 400 നഗരങ്ങളുമായി കടൽവഴിയും േവ്യാമ മാർഗത്തിലും വ്യാപാരബന്ധം സൂക്ഷിക്കുന്നുണ്ട്. ഇതിനെ പുതിയ 200 നഗരങ്ങളിലേക്കുകൂടി വളർത്തലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് -അേദ്ദഹം ട്വിറ്റിൽ കുറിച്ചു.
ആഗോളതലത്തിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പുതിയ പദ്ധതികളുടെ ഭാഗമായി കാര്യക്ഷമമായ സർക്കാർ സംവിധാനം രൂപപ്പെടുത്താനുള്ള വിവിധ പരിഷ്കരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭജിച്ച് കോേമഴ്സ്, അന്താരാഷ്ട്ര വ്യപാരം, ഡിജിറ്റൽ ഇക്കോണമി എന്നിവക്ക് പ്രത്യേകം ചേംബറുകൾ രൂപപ്പെടുത്തുന്നതിന് യോഗം അംഗീകാരം നൽകി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.