Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ടും​ബ...

കു​ടും​ബ ബി​സി​ന​സു​ക​ളെ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദു​ബൈ

text_fields
bookmark_border
കു​ടും​ബ ബി​സി​ന​സു​ക​ളെ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദു​ബൈ
cancel

ദു​ബൈ: കു​ടും​ബ ബി​സി​ന​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ദു​ബൈ. എ​മി​റേ​റ്റി​ലെ 90 ശ​ത​മാ​നം സ്വ​കാ​ര്യ ക​മ്പ​നി​ക​ളും കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്​ നി​ല​വി​ലു​ള്ള​ത്. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്​​ഘ​ട​ന​യി​ൽ വ​ള​രെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യ ഇ​ത്ത​രം ബി​സി​ന​സു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ വ​ള​രാ​നും അ​തി​വേ​ഗ​ത്തി​ൽ മാ​റു​ന്ന ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം, ബി​സി​ന​സ്​ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, ആ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സാ​മ്പ​ത്തി​ക​മാ​യ ക​രു​ത്ത്​ എ​ന്നി​വ കു​ടും​ബ ബി​സി​ന​സു​ക​ൾ​ക്ക്​ ഏ​റ്റ​വും യോ​ജി​ച്ച ഇ​ട​മാ​യി മാ​റ്റു​ന്ന​താ​യി ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.

കു​ടും​ബ ബി​സി​ന​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പ​രി​ശീ​ല​ന​വും ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണ​വും കൊ​ണ്ടു​വ​രു​മെ​ന്ന്​ ദു​ബൈ ചേം​ബേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഗു​റൈ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.ദു​ബൈ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും കു​ടും​ബ ബി​സി​ന​സു​ക​ളു​ടെ സം​ഭാ​വ​ന​യാ​ണെ​ന്ന്​ നേ​ര​ത്തേ സാ​മ്പ​ത്തി​ക വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​ശ​ക്തി​യു​ടെ 70 ശ​ത​മാ​ന​വും ഇ​ത്ത​രം ബി​സി​ന​സു​ക​ൾ​ക്ക്​ കീ​ഴി​ലാ​ണ്​ വ​രു​ന്ന​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്, നി​ർ​മാ​ണം, ചെ​റു​കി​ട-​മൊ​ത്ത വ്യാ​പാ​രം, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം, വ്യ​വ​സാ​യം, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, ആ​രോ​ഗ്യ പ​രി​ര​ക്ഷ, വി​ദ്യാ​ഭ്യാ​സം, സാ​​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം കു​ടും​ബ ബി​സി​ന​സു​ക​ൾ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

എ​ന്നാ​ൽ, പു​തു​താ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, സാം​സ്കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, ഭ​ര​ണ-​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ ആ​സൂ​ത്ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം ബി​സി​ന​സു​ക​ൾ പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്നു​ണ്ട്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും നി​യ​മ​നി​ർ​മാ​ണ​വു​മാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്, കു​ടും​ബ ബി​സി​ന​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ ചേം​ബേ​ഴ്​​സ്, ദു​ബൈ സെ​ന്‍റ​ർ ഫോ​ർ ഫാ​മി​ലി ബി​സി​ന​സ്​ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​തൃ​മാ​റ്റം, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ ആ​സൂ​ത്ര​ണ​വും വ​ള​ർ​ച്ച​യും എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ബി​സി​ന​സു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ലാ​ണി​ത്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​മാ​സം പി​ന്തു​ട​രാ​വ​കാ​ശ പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​ലൂ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ യു.​എ​സ്, യു.​കെ, ല​ക്സം​ബ​ർ​ഗ്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സിം​ഗ​പ്പൂ​ർ, ഹോ​ങ്കോ​ങ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കു​ടും​ബ ബി​സി​ന​സു​കാ​ർ ദു​ബൈ​യി​ലേ​ക്ക്​ കൂ​ടു​മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaipromotefamily business
Next Story