ദുബൈ റേസിങ് സീസൺ: സമ്മാനത്തുക 40 ദശലക്ഷം ഡോളറാക്കി
text_fieldsദുബൈ: നവംബറിൽ ആരംഭിക്കുന്ന ദുബൈ റേസിങ് സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലേറെയാക്കി ഉയർത്തി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരാർഥികളെത്തുന്ന, ശ്രദ്ധേയമായ കുതിരയോട്ട മത്സരത്തിെൻറ സമ്മാനത്തുകയാണ് വർധിപ്പിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് 2021-22 വർഷത്തെ സീസണിലേക്ക് വൻ തുക പ്രഖ്യാപിച്ചത്. ആഭ്യന്തര റേസിങ് സീസൺ 2.3 മില്യൺ ഡോളറും 2022 ദുബൈ ലോകകപ്പ് കാർണിവൽ 7.5 മില്യൺ ഡോളറിലധിവും വിലമതിക്കുന്നതാണ്. അടുത്ത വർഷം മാർച്ച് 26ന് നടക്കുന്ന ദുബൈ ലോകകപ്പിൽ വിഭാഗങ്ങൾക്കും കുറഞ്ഞത് ഒരു മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും.ആഗോളതലത്തിൽതന്നെ കുതിരയോട്ട മത്സരങ്ങളെ പിന്തുണക്കാനും കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് കരകയറാൻ ആഭ്യന്തര, അന്തർദേശീയ റേസിങ്ങിനെ സഹായിക്കാനുമാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറ നിർദേശപ്രകാരം സമ്മാനത്തുക വർധിപ്പിച്ചതെന്ന് ദുബൈ റേസിങ് ക്ലബ് ബോർഡ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ദൽമൂഖ് ബിൻ ജുമാ ആല മക്തൂം പറഞ്ഞു. 2021-22 വർഷത്തെ സീസൺ നവംബർ നാലിനാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.