ദുബൈ താമസക്കാരന്‍റെ ബഹിരാകാശ യാത്ര നാളെ
text_fieldsദുബൈ: ഒന്നരപ്പതിറ്റാണ്ടായി ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് വംശജൻ ഹാമിഷ് ഹാർഡിങ് ബഹിരാകാശത്തേക്ക്. ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനിന്‍റെ പദ്ധതിയിൽ ഉൾപ്പെട്ടാണ് ഇദ്ദേഹം യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച ബഹിരാകാശത്തേക്ക് പുറപ്പെടും. 50 കാരനായ ഈ ബിസിനസുകാരൻ സാഹസിക യാത്രകളിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
2021ൽ അന്തർവാഹിനിയിൽ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തേ മേയ് രണ്ടിന് ബ്ലൂ ഒറിജിനിന്‍റെ എൻ.എസ്-21 ബഹിരാകാശവാഹനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീട്ടിവെക്കുകയായിരുന്നു. ആറുപേരാണ് ഈ യാത്രയുടെ ഭാഗമായിട്ടുള്ളത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സ്റ്റാർ ട്രെക്ക് നടൻ വില്യം ഷാറ്റ്നർ എന്നിവരുൾപ്പെടെ 2021മുതൽ ബഹിരാകാശ ടൂറിസം പദ്ധതിയിൽ 20 പേർ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരെ ഭൂമിയിൽനിന്ന് 106 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചാണ് ബഹിരാകാശ അനുഭവം സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.