Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​തി​കു​തി​ച്ച്​...

കു​തി​കു​തി​ച്ച്​ പൊ​തു​ഗ​താ​ഗ​തം

text_fields
bookmark_border
കു​തി​കു​തി​ച്ച്​ പൊ​തു​ഗ​താ​ഗ​തം
cancel

ദു​ബൈ: ക​ഴി​ഞ്ഞ​വ​ർ​ഷം ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന. ആ​ർ.​ടി.​എ പു​റ​ത്തു​വി​ട്ട ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മെ​ട്രോ, ട്രാം, ​ബ​സ്, ടാ​ക്സി, ഷെ​യ​ർ യാ​ത്ര​ക​ൾ (വാ​ട​ക സ്മാ​ർ​ട്​ കാ​ർ, ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്, ഇ ​ഹെ​യ്​​ൽ) എ​ന്നി​വ വ​ഴി യാ​ത്ര​ചെ​യ്ത​വ​രു​ടെ ക​ണ​ക്കാ​ണി​ത്. 2022ൽ ​ആ​കെ 62.1 കോ​ടി യാ​ത്രി​ക​രാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ദി​നേ​ന ശ​രാ​ശ​രി 17 ല​ക്ഷം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

2021നെ ​അ​പേ​ക്ഷി​ച്ച്​ 35 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ ഇ​ത്​. 2021ൽ ​ആ​കെ യാ​ത്ര​ക്കാ​ർ 46.1 കോ​ടി​യും ദി​വ​സ യാ​ത്ര​ക്കാ​ർ 13 ല​ക്ഷ​വു​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​ത്​ മാ​ർ​ച്ചി​ലാ​ണ്. എ​ക്സ്​​പോ 2020യു​ടെ അ​വ​സാ​ന മാ​സ​മാ​യ മാ​ർ​ച്ചി​ൽ 6.2 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്. മെ​ട്രോ ഉ​പ​യോ​ഗ​ത്തി​ൽ മൂ​ന്നു​ ശ​ത​മാ​ന​വും ജ​ല​ഗ​താ​ഗ​തം ഒ​രു ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടി.

ക​ഴി​ഞ്ഞ​വ​ർ​ഷം ആ​കെ യാ​ത്ര​യു​ടെ 36 ശ​ത​മാ​ന​വും മെ​ട്രോ വ​ഴി​യാ​യി​രു​ന്നു. 2021ൽ ​ഇ​ത്​ 33 ശ​ത​മാ​ന​മാ​യി​രു​ന്നു. 25 ശ​ത​മാ​നം പേ​ർ ബ​സ്​ സ​ർ​വി​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ജ​ല​ഗ​താ​ഗ​തം വ​ഴി യാ​ത്ര ചെ​യ്ത​ത്​ ര​ണ്ട്​ ശ​ത​മാ​ന​മാ​ണ്. അ​ബ്ര, ഫെ​റി, വാ​ട്ട​ർ ടാ​ക്സി, വാ​ട്ട​ർ ബ​സ്​ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മാ​ർ​ച്ച്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​ത്​ ഡി​സം​ബ​റി​ലാ​ണ്. 5.7 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ ഡി​സം​ബ​റി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

ഖ​ത്ത​ർ ലോ​ക​ക​പ്പാ​ണ്​ ഈ ​മാ​സം ഇ​ത്ര​യ​ധി​കം യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. മ​റ്റ്​ മാ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി 4.6 കോ​ടി- 5.6 കോ​ടി യാ​ത്ര​ക്കാ​ർ പൊ​തു​ഗ​താ​ഗ​തം ഉ​​പ​യോ​ഗി​ച്ചു. ടാ​ക്സി​ക​ളും ബ​സു​ക​ളും ഉ​ൾ​പ്പെ​ട്ട പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ 2022ൽ 12.9 ​കോ​ടി യാ​ത്ര​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ടാ​ക്സി​ക​ൾ മാ​ത്രം 10 കോ​ടി​യി​ലേ​റെ യാ​ത്ര ന​ട​ത്തി. ഷെ​യ​ർ വാ​ഹ​ന​ങ്ങ​ൾ 1.8 കോ​ടി ട്രി​പ്പു​ക​ളും ബ​സു​ക​ൾ 40 ല​ക്ഷം ട്രി​പ്പു​ക​ളും ന​ട​ത്തും. 4.5 ല​ക്ഷം ട്രി​പ്പാ​ണ്​ ദു​ബൈ മെ​ട്രോ ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​ർ​ച്ചാ​ണ്​ മു​ന്നി​ലെ​ങ്കി​ലും ട്രി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ക്​​ടോ​ബ​റാ​ണ്​ മു​മ്പ​ൻ. 1.19 കോ​ടി ട്രി​പ്പു​ക​ളാ​ണ്​ ഈ​മാ​സം ന​ട​ന്ന​ത്. മാ​ർ​ച്ചി​ൽ 1.18 കോ​ടി ട്രി​പ്പു​ക​ളും ന​ട​ന്നു. മ​റ്റു​ മാ​സ​ങ്ങ​ളി​ൽ 97 ല​ക്ഷ​ത്തി​നും 1.16 കോ​ടി​യു​ടെ​യും ഇ​ട​യി​ലാ​ണ്​ ട്രി​പ്പു​ക​ൾ.

കൂ​ടു​ത​ൽ മെ​ട്രോ​യി​ൽ: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മു​മ്പ​ൻ മെ​ട്രോ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലാ​യി 22.5 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ സ​ഞ്ച​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ​ത്തി​യ​ത്​ ഇ​ന്‍റ​ർ ചേ​ഞ്ച്​ സ്​​റ്റേ​ഷ​നു​ക​ളാ​യ ബു​ർ​ജു​മാ​നി​ലും യൂ​നി​യ​നി​ലു​മാ​ണ്. ബു​ർ​ജ്​​മാ​ൻ വ​ഴി 1.30 കോ​ടി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​പ്പോ​ൾ യൂ​നി​യ​നി​ൽ 1.08 കോ​ടി യാ​ത്ര​ക്കാ​രെ​ത്തി. റെ​ഡ്​ ലൈ​നി​ൽ അ​ൽ റി​ഗ്ഗ​യാ​ണ്​ മു​ന്നി​ൽ.

ഇ​വി​ടെ 99 ല​ക്ഷം യാ​ത്ര​ക്കാ​രെ​ത്തി. മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്​ (96 ല​ക്ഷം), ദു​ബൈ മാ​ൾ (88 ല​ക്ഷം), ബി​സി​ന​സ്​ ബേ (85 ​ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു സ്​​റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ. ഗ്രീ​ൻ ലൈ​നി​ൽ 77 ല​ക്ഷം യാ​ത്ര​ക്കാ​രു​മാ​യി ഷ​റ​ഫ്​ ഡി.​ജി ഒ​ന്നാ​മ​തെ​ത്തി. ബ​നി​യാ​സ്​ (73 ല​ക്ഷം), സ്​​റ്റേ​ഡി​യം (56 ല​ക്ഷം), സ​ലാ​ഹ്​ അ​ൽ ദീ​ൻ (53 ല​ക്ഷം), അ​ൽ ഗു​ബൈ​ബ (49 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഗ്രീ​ൻ ലൈ​നി​ലെ യാ​ത്ര​ക്കാ​ർ. ദു​ബൈ ട്രാം ​വ​ഴി 75 ല​ക്ഷ​വും ബ​സ്​ വ​ഴി 1.57 കോ​ടി യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRTApublic transport
News Summary - Dubai: RTA announces 35% increase in public transport
Next Story