ദുബൈ സഫാരി പാർക്ക് അടച്ചു; സെപ്റ്റംബറിൽ തുറക്കും
text_fieldsദുബൈ: ദുബൈ സഫാരി പാർക്ക് മൂന്ന് മാസത്തേക്ക് അടച്ചു. ചൂടുകാലമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചത്. സെപ്റ്റംബറിൽ കൂടുതൽ സൗകര്യങ്ങളുമായി പാർക്ക് തുറന്ന് പ്രവർത്തിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.ഈ കാലയളവിൽ മൃഗങ്ങൾ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളോട് ചേർന്ന് സുഖപ്രദമായ അന്തരീക്ഷത്തിൽ താമസിക്കും. പാർക്ക് അടച്ചിടുന്ന സമയത്ത് സേവനങ്ങൾ നവീകരിക്കാനും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താനും അറ്റകുറ്റപ്പണിക്കും നടപടിയെടുക്കും.
കോവിഡിനിടയിലും സുരക്ഷ പാലിച്ച് നിരവധി പേർ പാർക്കിൽ എത്തിയതായി പബ്ലിക്ക് പാർക്ക് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹ്മദ് അൽ സറൂനി പറഞ്ഞു. സന്ദർശകർക്കായി മികച്ച സുരക്ഷ ഒരുക്കിയിരുന്നു. 3000ത്തോളം ജീവജാലങ്ങളാണ് പാർക്കിലുള്ളത്. 119 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിൽ ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ് തുടങ്ങിയവയുണ്ട്. ഇവയിൽ കൂടുതൽ സൗകര്യമൊരുക്കിയായിരിക്കും മൂന്ന് മാസത്തിനുശേഷം പാർക്ക് തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.