ദുബൈ സഫാരി പാർക്ക് അടച്ചു; മൂന്നുമാസം മൃഗങ്ങൾക്ക് സുഖവാസം
text_fieldsദുബൈ: ദുബൈ സഫാരി പാർക്ക് മൂന്നുമാസത്തേക്ക് അടച്ചു. ചൂടുകാലമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചതെന്നും മികച്ച സീസണാണ് അവസാനിച്ചതെന്നും ദുബൈ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബറിൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാനായി പാർക്ക് തുറക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
അടച്ചിടുന്ന കാലയളവിൽ മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുഖപ്രദമായ അന്തരീക്ഷത്തിൽ താമസിക്കാനുള്ള സൗകര്യമൊരുക്കും. പാർക്ക് അടച്ചിടുന്ന സമയത്ത് സേവനങ്ങൾ നവീകരിക്കാനും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താനും അറ്റകുറ്റപ്പണികളും നടക്കും. 119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് മൃഗങ്ങളും പക്ഷിജാലങ്ങളുമുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇക്കഴിഞ്ഞ സീസൺ ആരംഭിച്ചത്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസേർട്ട് സഫാരിക്കും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.