Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഷോ​പ്പി​ങ്​...

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഇ​ന്നാ​രം​ഭി​ക്കും

text_fields
bookmark_border
ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഇ​ന്നാ​രം​ഭി​ക്കും
cancel

ദു​ബൈ: ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന 28ാമ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 29വ​രെ 46 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​റ്റു​കൂ​ട്ടാ​ൻ ഇ​ത്ത​വ​ണ ലോ​ക​ക​പ്പ്​ ഫാ​ൻ ഫെ​സ്റ്റും ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​രാ​യ ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യ്​​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്(​ഡി.​എ​ഫ്.​ആ​ർ.​ഇ) നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം, ഒ​രു​കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്​. ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി.

ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, മി​ക​ച്ച ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, പ്ര​മോ​ഷ​നു​ക​ൾ, റാ​ഫി​ളു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളും മ​റ്റു ആ​ഘോ​ഷ​ങ്ങ​ളും തു​ട​ങ്ങി​യ ആ​ക​ർ​ഷ​ണ​ങ്ങ​ൾ​ ഇ​ത്ത​വ​ണ​യു​മു​ണ്ട്. വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ ഷോ​യും ഇ​തി​നൊ​പ്പം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടാ​നു​ണ്ടാ​കും.മൂ​ന്നു​ദി​വ​സ​ത്തെ ഡി.​എ​സ്.​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭി​ക്കും.

യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച 'ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം' എ​ന്ന ത​ല​ക്കെ​ട്ടി​ലെ ടൂ​റി​സം കാ​മ്പ​യി​നി​ലേ​ക്ക്​ സ​ന്ദ​ർ​ക​രെ ആ​സ്വ​ദി​ക്കാ​നും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​യ ഡി.​എ​സ്.​എ​ഫി​നാ​യി ദു​ബൈ ന​ഗ​രം അ​ല​ങ്കാ​ര​ങ്ങ​ളും മ​റ്റും നി​റ​ച്ച്​ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ടു​ക​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും അ​ര​ങ്ങേ​റും. ബ്ലൂ​വാ​ട്ടേ​ഴ്‌​സ് ബീ​ച്ച്, ജു​മൈ​റ, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബൈ ഫ്രെ​യിം, അ​ൽ സീ​ഫ്, ദു​ബൈ ക്രീ​ക്ക്, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ്​ വെ​ടി​ക്കെ​ട്ടു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Shopping Festival
News Summary - Dubai Shopping Festival
Next Story