പുതുമകൾ ഏറെ; ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ എട്ടു മുതൽ
text_fieldsദുബൈ: ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്) ഇത്തവണയെത്തുന്നത് പുതുമകളോടെ. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ഡി.എസ്.എഫിന്റെ 29ാം പതിപ്പ് ഡിസംബര്‍ എട്ട് മുതല്‍ 2024 ജനുവരി 14 വരെയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
38 ദിവസം നീളുന്ന ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പ്രാദേശികവും ആഗോളവുമായ ബ്രാൻഡുകളുടെ പ്രമോഷനുകളും റീട്ടെയിൽ ഡീലുകളും വിനോദങ്ങളുടെ വൻനിര, പോപ്-അപ് മാർക്കറ്റുകൾ, ഡൈനിങ് അനുഭവങ്ങൾ, ഡ്രോൺ ഷോകൾ, കലാ ഇവന്റുകൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഒരുക്കും. അതോടൊപ്പം കായിക മത്സരങ്ങൾ, ഒരു ആഡംബര അപ്പാർട്മെന്റും കാറുകളും പണവും നേടാനുള്ള അവസരമൊരുക്കുന്ന നറുക്കെടുപ്പ് എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതവിരുന്നുകൾ, ബാസ്കറ്റ് ബാൾ മത്സരങ്ങൾ, എക്സ് ക്ലൂസിവ് ഷോപ്പിങ്, വിവിധ ഇൻസ്റ്റലേഷൻസ്, വെടിക്കെട്ട് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.