Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഷോപ്പിങ്​...

ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ

text_fields
bookmark_border
ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ
cancel

ദുബൈ: ദുബൈയുടെ ആഘോഷങ്ങൾക്ക്​ മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ്​ ഫെസ്​റ്റിവൽ 15ന്​ തുടങ്ങുന്നു. എക്​സ്​പോ 2020യും യു.എ.ഇയുടെ 50ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകി​ട്ടോടെയാണ്​ ഡി.എസ്​.എഫി​െൻറ വരവ്​. ജനുവരി 29 വരെയാണ്​ 27ാം എഡിഷൻ നടക്കുക.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ്​ ഇക്കുറി​. ലോകോത്തര വിനോദ പരിപാടികൾ, സ്​റ്റേജ്​ ഷോകൾ, നറുക്കെടുപ്പ്​ തുടങ്ങിയവയുണ്ടാകും. ഭാഗ്യശാലികൾക്ക്​ കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയുണ്ട്​​. ദുബൈ ഫെസ്​റ്റിവൽസും റീ​ട്ടെയിൽ എസ്​റ്റാബ്ലിഷ്​മെൻറുമാണ്​ സംഘാടകർ. തത്സമയ സംഗീത പരിപാടികൾ, ഡ്രോൺ ഷോ, വെടിക്കെട്ട്​ പ്രദർശനം, പ്രമോഷൻ ഓഫറുകൾ എന്നിവ ഡി.എസ്​.എഫിന്​ മിഴിവേകും. ലോകത്തിന്​ മുന്നിൽ ദുബൈയുടെ വാതിലുകൾ തുറന്ന സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ മികച്ചൊരു ഷോപ്പിങ്​ അനുഭവമായിരിക്കും ഡി.എസ്​.എഫ്​ സമ്മാനിക്കുക എന്ന്​ ദുബൈ ഫെസ്​റ്റിവൽ ആൻഡ്​ റി​​ട്ടെയിൽ എസ്​റ്റാബ്ലിഷ്​മെൻറ്​ സി.ഇ.ഒ അഹ്​മദ്​ അൽ ഖാജ പറഞ്ഞു. സംരംഭകർക്കും സ്​ഥാപനങ്ങൾക്കും കൂടുതൽ ഉണർവ്​ നൽകുന്നതായിരിക്കും ​ഫെസ്​റ്റിവലെന്നും അദ്ദേഹം പറഞ്ഞു. റാക്​ ബാങ്ക്​, മാസ്​റ്റർകാർഡ്​, അൽ ഫുത്തൈം ഗ്രൂപ്​​, എമാർ, എമിറേറ്റ്​സ്​, മാജിദ്​ അൽ ഫുത്തൈം, നഖീൽ തുടങ്ങിയ വമ്പൻ സ്​ഥാപനങ്ങളുടെ പിന്തുണയോടെയാണ്​ ഡി.എസ്​.എഫ്​ അരങ്ങേറുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Shopping Festival
News Summary - Dubai Shopping Festival from December 15
Next Story