ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ: സമ്മാനമൊരുക്കി ജ്വല്ലറികൾ
text_fieldsദുബൈ: ബുധനാഴ്ച ആരംഭിച്ച ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ സമ്മാനങ്ങളൊരുക്കി ജ്വല്ലറികളും. ആകർഷകമായ ഇളവുകളോടെ സ്വർണം വാങ്ങിക്കുന്നതിനൊപ്പം കിലോക്കണക്കിന് സ്വർണം സമ്മാനം നേടാനുമുള്ള അവസരമാണ് ഡി.എസ്.എഫിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 29വരെ നീണ്ടുനിൽക്കുന്ന ഓഫറുകളാണ് നൽകുന്നത്. പ്രമുഖ ജ്വല്ലറികളായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ് തുടങ്ങിയവ ഇതിൽ പങ്കാളികളാണ്. ദുബൈ ഗോള്‍ഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിെൻറ നേതൃത്വത്തിൽ ദുബൈ ഫെസ്റ്റിവല്‍ ആൻഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെൻറ്സുമായി സഹകരിച്ചാണ് മെഗാ പ്രമോഷൻ നടത്തുന്നത്. ഈ ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങുന്ന ഭാഗ്യശാലികളായ 100 ഉപഭോക്താക്കള്‍ക്ക് 25 കിലോ സ്വര്‍ണം സമ്മാനമായി നേടാൻ കഴിയും. ഫെസ്റ്റിവല്‍ കാലയളവില്‍ ഓരോ 500 ദിര്‍ഹമിെൻറ സ്വര്‍ണാഭരണ പര്‍ച്ചേസിനുമൊപ്പം ഒരു റാഫിള്‍ കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഓരോ 500 ദിര്‍ഹമിെൻറ വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പണുകള്‍ വീതം ലഭ്യമാകും. എല്ലാ ഒന്നിടവിട്ടുള്ള ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്റ്റേജില്‍ നടക്കുന്ന റാഫിള്‍ ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നാല് വിജയികൾക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനിക്കും. കാമ്പയിെൻറ അവസാനഘട്ടത്തില്‍ നടത്തുന്ന മെഗാ ഡ്രോയിലൂടെ 12 വിജയികള്‍ക്കായി മൂന്ന് കിലോഗ്രാം സ്വര്‍ണവും സമ്മാനിക്കും. വിനോദത്തിനും ആഘോഷങ്ങള്‍ക്കും പുറമെ സൂപ്പര്‍ സെയില്‍സ്, മികച്ച പ്രമോഷനുകള്‍, വലിയ സമ്മാനങ്ങള്‍ എന്നിവ നേടാനുള്ള അവസരമാണിതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഇതിന് പുറമേ, ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വിഭിന്ന ദേശങ്ങളില്‍നിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന 18, 22 ക്യാരറ്റുകളില്‍ രൂപകല്പന ചെയ്ത സ്വര്‍ണ, വജ്ര, രത്നാഭരണങ്ങളുടെ അപൂര്‍വ ശേഖരവും മലബാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആഭരണം വാങ്ങുന്നവർക്ക് ഇരട്ടി സന്തോഷവും സമ്മാനവും ലഭിക്കാനുള്ള സുവർണാവസരമാണിതെന്ന് ജോയ് ആലുക്കാസ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺപോൾ ആലുക്കാസ് പറഞ്ഞു. ഡി.എസ്.എഫ് സീസൺ മുൻനിർത്തി ആകർഷകവും അപൂർവവുമായ പുതിയ ശേഖരം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.