തിളക്കമേറ്റി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ: ഇക്കുറി സ്വർണത്തിനു പുറമെ വജ്ര സമ്മാന പദ്ധതിയും
text_fieldsദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) ദുബൈ ഫെസ ്റ്റിവല് ആൻറ് റീെട്ടയില്‍ എസ്റ്റാബ്ലിഷ്മെൻറു (ഡി.എഫ്.ആർ.ഇ)മായി ചേര്‍ന്ന് ഇരട്ട സമ്മാന പദ്ധതി ഒരുക്കുന്നു. സ്വർണ സമ്മാന പദ്ധതിക്കു പുറമെ ഇക്കുറി വജ്രാഭരണം വാങ്ങുന്നവർക്കും പ്രത്യേക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 26 മുതല്‍ ഫെബ്രുവരി 2 വരെ നീളുന്ന ഡി.എസ്.എഫിൽ 142 ഭാഗ്യശാലികൾക്ക് 32 കിലോ സ്വര്‍ണ്ണം ബി.എം.ഡബ്ലിയു ലക്ഷ്വറി കാറുകള്‍, 65 ഇഞ്ച് സ്മാർട്ട് ടി.വി എന്നിവയാണ് നൽകുകയെന്ന് ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ് അബ്ദുല്ല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വർണം വാങ്ങുന്ന വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) തിരിച്ചു നൽകുമെന്നതിനാൽ യു.എ.ഇയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച വിലയിൽ ഗുണമേൻമയുള്ള സ്വർണവും വമ്പൻ സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം ലഭിക്കും. വാറ്റ് ഉൾപ്പെട്ടാൽ പോലും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലെ സ്വർണ വിലയേക്കാൾ കുറഞ്ഞ വിലയാണ് ദുബൈ വിപണിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
500 ദിർഹമിന് സ്വർണം വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ദിവസേന നറുക്കെടുത്ത് 250 ഗ്രാം സ്വര്‍ണ്ണം വീതം നൽകും. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയുള്ള ആറു വിജയികൾക്ക് നൂറുഗ്രാം വീതം സ്വർണ്ണക്കട്ടി നൽകും. ആറുപേർക്ക് 65 ഇഞ്ചിെൻറ സാംസങ് ടി.വിയും നൽകും. ഫെബ്രുവരി രണ്ടിന് നടക്കുന്ന അവസാന നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് ഒരു കിലോ സ്വര്‍ണ്ണം സ്വന്തമാവും. ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഭാഗമായ ജ്വല്ലറികളില്‍നിന്ന് ചുരുങ്ങിയത് 500 ദിര്‍ഹമിന് വജ്രാഭരണം വാങ്ങിക്കുന്ന ഭാഗ്യശാലികൾക്ക് ജനുവരി 5, 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ നറുക്കെടുപ്പുകൾ വഴി അഞ്ച് ബി.എം.ഡബ്ലിയു കാറുകൾ നൽകും. 1996ൽ ആരംഭിച്ചതു മുതൽ ഇതാദ്യമായാണ് ഇരട്ട സമ്മാന പദ്ധതി. മുന്നൂറോളം വരുന്ന വിൽപന കേന്ദ്രങ്ങളിൽ നിന്ന് സ്വർണ വജ്ര ആഭരണങ്ങൾ വാങ്ങി ഭാഗ്യനറുക്കെടുപ്പിൽ ഇടം നേടാം. ഡി.എഫ്.ആർ.ഇ സി. ഇ. ഒ അഹ്മദ് അല്‍ ഖാജ , ഡി.ജി.ജെ.ജി സി.ഇ.ഒ. ലൈലാ സുഹൈൽ, റാഫിൾസ് വിഭാഗം ഡയറക്ടർ അബ്ദുല്ല ഹസ്സന്‍ അല്‍ അമീറി, ഡി.ജി.ജെ.ജി ജനറൽ മാനേജർ ടോമി ജോസഫ്, ജ്വല്ലറി രംഗത്തെ പ്രമുഖർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. പങ്കെടുക്കുന്ന മാളുകള്‍, നറുക്കെടുപ്പ് ദിവസം തുടങ്ങിയ വിവരങ്ങൾ http://dubaicityof gold.com/ സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.