Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിതകൾക്ക്​ ബാഡ്​മിൻറൺ...

വനിതകൾക്ക്​ ബാഡ്​മിൻറൺ ടൂർണമെൻറുമായി ദുബൈ സ്​പോർട്​സ്​ കൗൺസിൽ

text_fields
bookmark_border
വനിതകൾക്ക്​ ബാഡ്​മിൻറൺ ടൂർണമെൻറുമായി ദുബൈ സ്​പോർട്​സ്​ കൗൺസിൽ
cancel

ദുബൈ: കായിക മേഖലകൾ ഒന്നൊന്നായി തുറക്കുന്ന ദുബൈയിൽ വനിത ബാഡ്​മിൻറൺ ടൂർണമെൻറ്​ തുടങ്ങുന്നു. സെപ്​റ്റംബർ 19 മുതൽ 26 വരെയാണ്​ ടൂർണമെൻറ്​. ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ നടക്കുന്ന സ്​പോർട്​സ്​ വേൾഡിനോടനുബന്ധിച്ച്​ സംഘടിപ്പിക്കുന്ന പരിപാടിയിൽ രണ്ടു​ കാറ്റഗറിയിലായി 32 ടീമുകൾ പ​ങ്കെടുക്കും. സ്വദേശി, പ്രവാസി താരങ്ങൾ പ​ങ്കെടുക്കും. രജിസ്​ട്രേഷൻ ആരംഭിച്ചു. ദുബൈ സ്​പോർട്​സ്​ കൗൺസിലി​െൻറ വെബ്​സൈറ്റിലൂടെ അപേക്ഷിക്കാം. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 32 പേർക്കാണ്​ അവസരം. മാസങ്ങളായി കായികലോകം അടഞ്ഞുകിടക്കുന്നതിനാൽ കൂടുതൽ പേർക്ക്​ പ്രോത്സാഹനം നൽകുന്നതിനാണ്​ ടൂർണമെൻറ്​ സംഘടിപ്പിക്കുന്നതെന്ന്​ ദുബൈ സ്​പോർട്​സ്​ കൗൺസിൽ വനിത കായിക വികസന വകുപ്പ്​ മാനേജർ ഫൗസിയ ഫാരിദൂൻ പറഞ്ഞു. രാജ്യത്തെ സ്വകാര്യ-സർക്കാർ സ്​ഥാപനങ്ങളിലുള്ളവർക്ക്​ പ​ങ്കെടുക്കാമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsbadminton tournamentgulf newswomen'sDubai Sports Council
Next Story