കമ്യൂണിറ്റി ക്ലബ് ടൂർണമെൻറുമായി ദുബൈ സ്പോർട്സ് കൗൺസിൽ
text_fieldsദുബൈ: വിവിധ രാജ്യങ്ങളുടെ കമ്യൂണിറ്റി ക്ലബ് ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻറുമായി ദുബൈ സ്പോർട്സ് കൗൺസിൽ. ദുബൈ സ്പോർട്സ് േവൾഡിെൻറ ഭാഗമായി വേൾഡ് ട്രേഡ് സെൻററിൽ വെള്ളിയാഴ്ച മുതൽ 11 വരെയാണ് ടൂർണമെൻറ്. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ബാഡ്മിൻറൺ എന്നിവയിൽ 14 ക്ലബുകൾ മാറ്റുരക്കും.
ഇന്ത്യ, പാകിസ്താൻ, ജോർഡൻ, സുഡാൻ, ഈജിപ്ത്, ഫിലിപ്പീൻസ്, ലബനാൻ, സിറിയ, നേപ്പാൾ, ശ്രീലങ്ക, അമേരിക്ക, ഇന്തോനേഷ്യ, യമൻ, ചൈന എന്നീ രാജ്യങ്ങളുടെ ക്ലബുകളാണ് പങ്കെടുക്കുന്നത്. പുരുഷ- വനിത വിഭാഗങ്ങളിൽ മത്സരം ഉണ്ടാവും. ദുബൈയിലെ കമ്യൂണിറ്റി ക്ലബുകളുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കായിക പ്രേമികളെ ഒരുകുടക്കീഴിൽ അണിനിരത്താൻ ടൂർണമെൻറിന് കഴിയുമെന്ന് ഡി.എസ്.സി സ്പോർട്സ് ഇവൻറ്സ് ഡയറക്ടർ ഖാലിസ് അൽ അവാർ പറഞ്ഞു. പൊതുജനങ്ങളെ ശാരീരിക ക്ഷമത നിലനിർത്തുന്നതിന് പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.