Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമികച്ച...

മികച്ച റസ്​റ്റാറൻറുകൾക്ക്​ 'ദുബൈ സ്​റ്റാർ' പദവി

text_fields
bookmark_border
മികച്ച റസ്​റ്റാറൻറുകൾക്ക്​ ദുബൈ സ്​റ്റാർ പദവി
cancel
camera_alt

‘ദു​ബൈ സ്​​റ്റാ​ർ’ സം​ര​ഭം​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: എ​മി​റേ​റ്റി​ലെ റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം അ​ടി​സ്​​ഥാ​ന​മാ​ക്കി 'ദു​ബൈ സ്​​റ്റാ​ർ' പ​ദ​വി ന​ൽ​കു​ന്ന സം​രം​ഭ​വു​മാ​യി സ​ർ​ക്കാ​ർ. 15ാമ​ത്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ഭ​ക്ഷ്യ​സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ദ്യ​ത്തെ ആ​ഗോ​ള റേ​റ്റി​ങ്​ സം​വി​ധാ​ന​മാ​യി​രി​ക്കും 'ദു​ബൈ സ്​​റ്റാ​ർ'.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ൽ ടീ​മി​െൻറ വി​ല​യി​രു​ത്ത​ലി​ന്​ ശേ​ഷ​മാ​യി​രി​ക്കും മി​ക​ച്ച റ​സ്​​റ്റ​റ​ൻ​റു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. പു​തി​യ സം​രം​ഭം റ​സ്​​റ്റ​റ​ന​റ്​ മേ​ഖ​ല​യെ ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ മി​ക​വ് പു​ല​ർ​ത്താ​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നും പ്രേ​രി​പ്പി​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​െൻറ ഗു​ണ​നി​ല​വാ​രം അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള റേ​റ്റി​ങ്​ സം​വി​ധാ​നം ലോ​ക​ത്ത്​ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ഭ​ക്ഷ്യ സു​ര​ക്ഷ​യും സു​സ്​​ഥി​ര​ത​യും അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള റേ​റ്റി​ങ്​ സം​വി​ധാ​നം ആ​ദ്യ​മാ​ണ്. നി​ല​വി​ൽ യു.​എ.​ഇ​യി​ലെ റ​സ്​​റ്റ​റ​ന​റു​ക​ളെ മാ​ത്രം വി​ല​യി​രു​ത്തു​ന്ന സം​വി​ധാ​ന​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. എ​ന്നാ​ൽ ഭാ​വി​യി​ൽ ലോ​കോ​ത്ത​ര സ്​​ഥാ​പ​ന​ങ്ങ​ളെ കൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 'സു​സ്ഥി​ര ഭ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്​ ക്രി​യാ​ത്​​മ​ത പ​രി​ഹാ​ര​ങ്ങ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ ഭ​ക്ഷ്യ സു​ര​ക്ഷ സ​മ്മേ​ള​നം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai restaurants
News Summary - 'Dubai Star' status for best restaurants
Next Story