കുതിച്ചുയർന്ന് ദുബൈ ഓഹരി വിപണി
text_fieldsദുബൈ: എട്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ച് ദുബൈ ഓഹരി വിപണി. റിയൽ എസ്റ്റേറ്റ് ഓഹരികളുടെ ശക്തമായ പ്രകടനത്തിന്റെ പിൻബലവും പുതിയ കമ്പനികൾ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയുമാണ് ദുബൈ ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. കൂടാതെ ആഗോള സമ്പദ് രംഗത്തെ വെല്ലുവിളികൾക്കിടയിലും ഭരണകൂടം പുലർത്തുന്ന ശക്തമായ കാഴ്ചപ്പാടുകളും വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ജൂലൈ 14ന് ഇതാദ്യമായി ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് ജനറൽ ഇൻഡക്സ് 40,000 എന്ന ലെവൽ കടന്നിരുന്നു. 2015 ഡിസംബറിൽ ക്ലോസ് ചെയ്ത ശേഷം ഇതാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഉയർന്ന ഇന്ധനവില, ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ച, സ്വകാര്യ, പൊതുമേഖലയിലെ പുതിയ കമ്പനികളുടെ ഐ.പി.ഒ എന്നിവയുടെ പിൻബലത്തിൽ ദുബൈ ഓഹരി വിപണി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നാണ് വിശകലന വിദഗ്ധർ പ്രവചിക്കുന്നത്. ഈ വർഷം ജനുവരി മുതൽ പ്രാദേശിക വിപണി ഏതാണ്ട് 25 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.