റെക്കോഡ് വളർച്ച കൈവരിച്ച് ദുബൈ ടാക്സി; ഒരു മാസത്തിനിടെ യാത്രക്കാരിൽ 10 ശതമാനം വളർച്ച
text_fieldsദുബൈ: ടാക്സി സർവിസ് രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തി ദുബൈ ടാക്സി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി മികച്ച പ്രകടനമാണ് ദുബൈ ടാക്സി രംഗത്ത് പ്രകടമാകുന്നതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശാക്രി പറഞ്ഞു. 2023ന്റെ ആദ്യ പകുതിയിൽ 5.5 കോടി പേരാണ് ദുബൈ ടാക്സി ഉപയോഗിച്ചത്. 2022ൽ ഇതേകാലയളവിൽ യാത്രക്കാരുടെ എണ്ണം അഞ്ചു കോടിയായിരുന്നു. 10 ശതമാനമാണ് വളർച്ച. ആറു മാസത്തിനിടെ 9.6 കോടി സർവിസുകളാണ് ദുബൈ ടാക്സി നടത്തിയത്. കഴിഞ്ഞ വർഷമിത് 88.7 ദശലക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 28 ശതമാനമായിരുന്ന ഹാല ടാക്സിയുടെ വിപണിമൂല്യം 35 ശതമാനമായി ഉയർന്നു. മേഖലയിൽ ഡ്രൈവർമാരുടെ എണ്ണം 19,000ത്തിൽനിന്ന് 26,000 ആയി വർധിച്ചതായും ആദിൽ ശാക്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.