Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ടാ​ക്സി...

ദു​ബൈ ടാ​ക്സി കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​

text_fields
bookmark_border
ദു​ബൈ ടാ​ക്സി കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​
cancel

ദു​ബൈ: രാ​ജ്യ​ത്തെ കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട്​ ദു​ബൈ ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി). ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്കി​ടെ ഖ​ലീ​ജ്​ ടൈം​സി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ക​മ്പ​നി സി.​ഇ.​ഒ മ​ൻ​സൂ​ർ റ​ഹ്​​മ അ​ൽ ഫ​ലാ​സി​യാ​ണ്​ സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തെ കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഡി​ജി​റ്റ​ൽ ടാ​ക്സി സ​ർ​വി​സ്​ പ്ലാ​റ്റ്​​ഫോം ബി​സി​ന​സ്​ കൂ​ടാ​തെ ടാ​ക്സി, ലി​മോ​സി​ൻ സ​ർ​വി​സു​ക​ൾ കൂ​ടി മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ആ​രം​ഭി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. നി​ല​വി​ൽ ദു​ബൈ​യി​ൽ മാ​ത്ര​മാ​ണ്​ ക​മ്പ​നി​ക്ക്​ സ​ർ​വി​സു​ള്ള​ത്. ഇ​ത്​ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ബി​സി​ന​സ്​ സാ​ധ്യ​ത​ക​ളെ കു​റി​ച്ച്​ പ​ഠി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

1994ൽ ​ആ​രം​ഭി​ച്ച സ്ഥാ​പ​നം 2023ൽ ​പൊ​തു ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​യാ​യി മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ 6,000 ടാ​ക്സി​ക​ൾ ഉ​ൾ​പ്പെ​ടെ 9,000 വാ​ഹ​ന​ങ്ങ​ളാ​ണ്​ ദു​ബൈ ടാ​ക്സി​ക്കാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ടാ​ക്സി, ​വി​.​ഐ.​പി ലി​മോ​സി​ൻ, ബ​സു​ക​ൾ, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ന്നീ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​യി 17,500 ജീ​വ​ന​ക്കാ​രും ഡി.​ടി.​സി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലി​മോ​സി​ൻ സ​ർ​വി​സു​ക​ൾ​ക്കാ​യി ആ​ഗോ​ള ഇ-​ഹെ​യ്​​ലി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ ബോ​ൾ​ട്ടു​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഡി.​ടി.​സി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​​ത്തി​ൽ പ​തി​വ്​ ടാ​ക്സി സ​ർ​വി​സു​ക​ളും ബോ​ട്ടി​ലൂ​ടെ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ബാ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട്​ അ​ബൂ​ദ​ബി​യി​ൽ ഡി.​ടി.​സി ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വി​സ്​ ന​ട​ത്തി​വ​രു​ന്നു​ണ്ട്​. കൂ​ടാ​തെ റാ​സ​ൽ ഖൈ​മ​യി​ലും അ​ജ്​​മാ​നി​ലും സ്കൂ​ൾ ബ​സു​ക​ളും ഡി.​ടി.​സി പ്ര​വ​ർ​ത്തി​പ്പി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsDubai TaxiBusiness NewsDigital TaxiEmarate
News Summary - Dubai Taxi is exploring the possibility of expanding to more emirates, says company CEO
Next Story