പ്രതിരോധ നടപടികൾ കർശനമാക്കി ദുബൈയിലെ സ്പെഷൽ നീഡ് കേന്ദ്രങ്ങൾ തുറക്കുന്നു
text_fieldsദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പുവരുത്തുന്ന ദുബൈയിലെ സ്പെഷൽ നീഡ് കേന്ദ്രങ്ങൾ കോവിഡ് പ്രതിരോധ നടപടികൾ ഉറപ്പുവരുത്തിയ ശേഷം വീണ്ടും തുറക്കുന്നു. ദുബൈ സെൻറർ ഫോർ സ്പെഷൽ നീഡ്സ് (ഡി.സി.എസ്.എൻ) കേന്ദ്രത്തിൽ സന്ദർശനം നടത്തിയതിനു ശേഷം കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റിയാണ് (സി.ഡി.എ) കോവിഡ് -19 മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കിയ ശേഷം തുറക്കുമെന്ന് പ്രഖ്യാപനം നടത്തിയത്
നിശ്ചയദാർഢ്യ വിഭാഗത്തിലെ കുട്ടികൾക്കായി സേവനങ്ങൾ നൽകുന്ന 10 സൗകര്യങ്ങളിൽ അഞ്ചെണ്ണം ഇതിനകം ക്ലാസ് റൂം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്. സി.ഡി.എയിൽനിന്നുള്ള അനുമതിക്കു ശേഷം ഇവയും സജീവമാകും.
കർശനമായ പ്രോട്ടോകോളുകളാണ് കേന്ദ്രങ്ങളിൽ നടപ്പാക്കിയിരിക്കുന്നതെന്ന് പരിശീലകർ വിശദീകരിച്ചു. ഇരിപ്പിടം, ക്ലാസ് റൂം എന്നിവ പൂർണമായും അണുമുക്തമാക്കും. ആകെ ശേഷിയുടെ 30 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മികച്ച ഓൺലൈൻ പ്ലാൻതന്നെ കേന്ദ്രങ്ങളിൽ തുടരും. മാത്രമല്ല, എല്ലാ അധ്യാപകരും സ്റ്റാഫുകളും ഓരോ ആഴ്ചയിലും കോവിഡ് -19 ടെസ്റ്റിന് നിർബന്ധമായും വിധേയരാകണം. പ്രായത്തിന് അനുയോജ്യമായ രീതിയിൽ സുരക്ഷ മുൻകരുതലുകളുടെ പ്രാധാന്യം പരിചയപ്പെടുത്തുന്ന സെഷനുകൾക്ക് പ്രാമുഖ്യം നൽകും. കൈകൾ എങ്ങനെ കഴുകണം, വൃത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക രീതികളും കുട്ടികളെ ധരിപ്പിക്കും -പരിശീലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.