ഓട്ടിസം ചികിത്സയിൽ മുൻനിര കേന്ദ്രമാകാൻ ദുബൈ
text_fieldsസെൻററിന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുദുബൈ: ഓട്ടിസം ബാധിച്ചവരുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും സൗകര്യങ്ങൾ വികസിപ്പിച്ച് ദുബൈയെ ഇതിെൻറ പ്രധാന കേന്ദ്രമാക്കാൻ പദ്ധതി.
ഇതിനായി ദുബൈ ഓട്ടിസം കേന്ദ്രവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ചു.
സമഗ്ര വിദ്യാഭ്യാസ രീതിയിലൂടെയും ചികിത്സാ ഇടപെടലുകളിലൂടെയും ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് ചേർക്കുക ഓട്ടിസം കേന്ദ്രത്തിെൻറ പ്രധാന ലക്ഷ്യമായി മാറും.
ഇത് നേടുന്നതിനാവശ്യമായ പദ്ധതികൾ ഓട്ടിസം സെൻറർ ബോർഡ് ചെയർമാനും അംഗങ്ങളും രൂപപ്പെടുത്തുകയും പ്രാവർത്തികമാക്കുകയും ചെയ്യും.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബോർഡിെൻറ പുതിയ അംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ഹിശാം അൽ ഖാസിമിനെയാണ് ബോർഡ് അധ്യക്ഷനായി നിയമിച്ചത്. കേന്ദ്രത്തിെൻറ സാമ്പത്തിക സ്രോതസ്സായി സേവനങ്ങൾക്കും പ്രോഗ്രാമുകൾക്കും ഈടാക്കുന്ന ഫീസുകളിൽ നിന്നുള്ള വരുമാനവും ഡയറക്ടർ ബോർഡ് അംഗീകരിച്ച സംഭാവനകൾ, ഗ്രാൻറുകൾ, എൻഡോവ്‌മെൻറുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിലും ധനസഹായം അനുവദിക്കും. ദുബൈ ആസ്ഥാനമായ സെൻററിന് എമിറേറ്റിനകത്തും പുറത്തും ശാഖകളും ഓഫിസുകളും തുറക്കാൻ ഡയറക്ടർ ബോർഡിന് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.