ഡ്രോൺ നിയമത്തിൽ ഭേദഗതിയുമായി ദുബൈ
text_fieldsദുബൈ: എമിറേറ്റിൽ ഡ്രോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതി വരുത്തിയ നിയമത്തിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ലൈസൻസില്ലാതെ ഡ്രോൺ എയർപോർട്ട്, ഡ്രോൺ ഓപറേഷനുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന് നിയമപ്രകാരം വിലക്ക് ഏർപ്പെടുത്തി.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസില്ലാതെ ഡ്രോൺ ഓപറേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഡ്രോൺ എയർപോർട്ടുകൾ എന്നിവ നിർമിക്കാൻ പാടില്ല. ഡ്രോണുകൾക്കുള്ള ഇന്ധനം, ഊർജം എന്നിവ വിതരണം ചെയ്യാനും ലൈസൻസ് നേടണം. ദുബൈയിൽ സർക്കാർ ആവശ്യങ്ങൾക്കും, സർക്കാരേതര ആവശ്യങ്ങൾക്കും ഡ്രോൺ എയർപോർട്ടുകൾ നിർമിക്കാനും, അവയുടെ രൂപകൽപനക്ക് അനുമതി നൽകാനും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിക്കായിരിക്കും അധികാരം. ദുബൈ ഏവിയേഷൻ സിറ്റിയുടെ അതിർത്തിക്കകത്തെ സർക്കാർ ഉപയോഗത്തിനുള്ള ഡ്രോണുകളുടെ ഓപറേഷന് ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ടസും ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും. ഡ്രോൺ എയർപോർട്ടുകളുടെ നിർമാണത്തിനുള്ള കരാറുകാരുടെ യോഗ്യത പരിശോധിക്കാനും, സർട്ടിഫൈ ചെയ്യാനും ഇവർക്കായിരിക്കും അധികാരമെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.