കഴിഞ്ഞ വർഷം ദുബൈയിലൂടെ കടന്നുപോയത് 52958469 യാത്രികർ
text_fieldsദുബൈ:കഴിഞ്ഞ വർഷം ദുബൈയിലൂടെ യാത്ര ചെയ്തത് 52.9 മില്യൺ പേരാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ ) അറിയിച്ചു. കര-നാവിക -േവ്യാമ മാർഗങ്ങളിലൂടെയാണ് ഇത്രയും പേർ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത്. രാജ്യാന്തര എയർപോർട്ടിലൂടെ യാത്ര നടത്തിയത് 49940888 പേരാണ്. കഴിഞ്ഞ വർഷത്തോക്കാൾ 6.6 ശതമാനം കൂടുതലാണിത്. 2016 -ൽ 46.8 മില്യൺ പേർ വരികയും പോവുകയും ചെയ്തിരുന്നു. കരമാർഗം 2476662 പേരും കപ്പൽ മാർഗം 540919 യാത്രക്കാരുമാണ് കടന്നുപോയതെന്ന് ജി.ഡി.ആർ.എഫ്.എ. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2017 -ൽ സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ജി.ഡി.ആർ.എഫ്.എ. ദുബൈ കൈവരിച്ചത്. ഏറ്റവും മികച്ച ആധുനിക സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളും ഹൈ-ടെക് സേവനങ്ങളും ദുബൈയിലൂടെയുള്ള യാത്ര എളുപ്പമാക്കി. കഴിഞ്ഞ വർഷം എയർപോർട്ടുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ ആഗമന ഭാഗത്തും നിർഗമന ഭാഗത്തും ഒരുക്കിയ സ്മാർട്ട് സംവിധാനവും ജീവനക്കാരുടെ മികച്ച സേവനവും യാത്രാനടപടികൾ വേഗത്തിലാക്കിയെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈയിലെ എല്ലാ ടെർമിനലുകളിലുമായി 122 പുതിയ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ദുബൈ വിമാനത്താവളത്തിൽ എവിടെയും പാസ്പോർട്ട് കാണിക്കാതെ യാത്ര തുടരാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. മുഖങ്ങൾ തിരിച്ചറിയാനുള്ള സോഫ്റ്റ്വെയറുകളും ബയോമെഡിക് സംവിധാനങ്ങൾ പോലെയുള്ള സ്മാർട്ട് സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കുന്നു. വരും കാലങ്ങളിൽ യാത്രക്കാർക്ക് ക്യൂ നിൽക്കാതെ യാത്ര നടപടികൾ പൂർത്തികരിക്കാനുള്ള നടപടിക്കാണ് വകുപ്പ് ഊന്നൽ നൽകുന്നത്. ഓരോ യാത്രക്കാരനും സ്മാർട്ട് ഗേറ്റിലൂടെ യാത്ര ചെയ്യുേമ്പാൾ നടപടിക്രമങ്ങൾക്ക് എട്ട് മുതൽ 20 വരെ സെക്കൻറ് മാത്രമേ വേണ്ടി വരുന്നുള്ളൂ. കഴിഞ്ഞ വർഷം 5.5 മില്യൺ യാത്രക്കാരാണ് സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചത്. രാജ്യത്തെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, യു.എ.ഇ. വാലറ്റ്, സ്മാർട്ട് ഫോൺ ആപ്പ് എന്നീ വ്യത്യസ്തമായ രേഖകൾ ഉപയോഗിച്ച് സ്മാർട്ട് ഗേറ്റിലൂടെ യാത്ര ചെയ്യാം. സ്മാർട്ട് ഗേറ്റിലൂടെ എമിഗ്രേഷൻ നടപടി നടത്താവുന്ന യു.എ.ഇ. വാലറ്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് 75000 പേരാണ്. കഴിഞ്ഞ വർഷം വകുപ്പ് നൽകിയ സേവനങ്ങളുടെ എണ്ണം 18.6 മില്യൺ വരും.
14.9 സന്ദർശക വിസകളും 3.8 മില്യൺ . റസിഡൻറ്സ് വിസകൾ അനുവദിക്കുകയും പുതുക്കുകയും ചെയ്തു. 54,106 ഇമാറാത്തി പാസ്പോർട്ടുകളും കഴിഞ്ഞ വർഷം അനുവദിച്ചു. വിസ അപേക്ഷകൾക്ക് വേണ്ടി 15 അമർ സേവന കേന്ദ്രങ്ങളും വകുപ്പ് തുറന്നു. ദുബൈ എമിഗ്രേഷൻ ഓഫീസുകൾ സന്ദർശിക്കാതെ വിസ- റെസിഡൻസി ഇടപാടുകളും മറ്റും അനുവദിക്കുന്ന കേന്ദ്ര ങ്ങളാണ് അമർ സെെൻറർ. ഈ കേന്ദ്രങ്ങളിലൂടെ 44100 സേവന നടപടികളാണ് നൽകിയത്. അതിനിടയിൽ കഴിഞ്ഞ വർഷം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ വകുപ്പ് അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് ഇതിനായി നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമായി ദുബൈയെ മാറ്റാനുള്ള യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനത്തിന് അനുസരിച്ചാണ് സ്മാർട്ട് സേവന മേഖലയിൽ ദുബൈ എമിഗ്രേഷൻ പ്രവർത്തിക്കുന്നതെന്നും അൽ മറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.