Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ അന്താരാഷ്​ട്ര...

ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡിന്​ ഒരുക്കങ്ങളായി

text_fields
bookmark_border
ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡിന്​ ഒരുക്കങ്ങളായി
cancel

ദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ വിജ്​ഞാന പരിപാടിയായി പേരെടുത്ത ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡി​​​െൻറ 22ാം പതിപ്പിന്​ ഒരുക്കങ്ങൾ പൂർത്തിയായി. യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ രക്ഷകർതൃത്വത്തിൽ ഒരുക്കുന്ന പരിപാടി ഇക്കുറി സായിദ്​ വർഷം പ്രമാണിച്ച്​ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ്​ പുരോഗമിക്കുന്നത്​. ഇസ്​ലാമിക അധ്യാപനങ്ങളും ജീവകാരുണ്യ ശീലങ്ങളും ലോകമെങ്ങും വ്യാപിപ്പിക്കാൻ പ്രയത്​നിച്ച ശൈഖ്​ സായിദി​​​െൻറ ജൻമശതാബ്​ദി വർഷത്തിലെ പരിപാടിക്ക്​ പ്രാധാന്യം ഏറെയാണെന്ന്​ ദുബൈ ഭരണാധികാരിയുടെ സാംസ്​കാരിക ഉപദേഷ്​ടാവും ദിഹ്​ഖ മേധാവിയുമായ ഇബ്രാഹിം മുഹമ്മദ്​ ബുമിൽഹ ചൂണ്ടിക്കാട്ടി. അവാർഡി​​​െൻറ മൂന്നാം വർഷത്തിൽ ഇസ്​ലാമിക വ്യക്​തിത്വ പുരസ്​കാരം നൽകിയത്​ ശൈഖ്​ സായിദിനായിരുന്നു. 104 രാജ്യങ്ങളിൽ നിന്നാണ്​ ഖുർആൻ അവാർഡിനായി മത്സരാർഥികൾ എത്തുക.

ലോകത്ത്​ ഏറ്റവുമധികം ഹാഫിസുകൾ അണിനിരക്കുന്ന പരിപാടിയാവും ഇൗ വർഷം.  റമദാൻ ഒന്നു മുതൽ വൈവിധ്യമാർന്ന വിജ്​ഞാന പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​. ഏറ്റവും ശ്രദ്ധേയരായ വിധികർത്താക്കളാവും മത്സരം നിയന്ത്രിക്കുകയെന്ന്​  സംഘാടക സമിതി ഉപാധ്യക്ഷൻ ഡോ. സഇൗദ്​ ഹരീബ്​ വ്യക്​തമാക്കി.

ദുബൈ ചേംബർ ഒഫ്​ കെ​ാമേഴ്​സ്​ ഹാൾ, അൽ വാസൽ സ്​പോർട്​സ്​ ക്ലബ്​ എന്നിവിടങ്ങൾക്ക്​ പുറമെ സ്​ത്രീകൾക്ക്​ മാത്രമായി ദുബൈ വിമൻസ്​ അസോസിയേഷൻ ഹാളിലും പ്രഭാഷണങ്ങൾ ഒരുക്കും.  എം.എം.അക്​ബർ, ഹുസൈൻ സലഫി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ്​ നദ്​വി,നൗഫൽ  സഖാഫി കളസ, ഇബ്രാഹിം ഖലീൽ ഹുദവി തുടങ്ങിയ പണ്ഡിതരുടെ പ്രഭാഷണങ്ങളുമുണ്ടാവും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam news
News Summary - dubai-uae-gulf news
Next Story