ദുബൈ ഇനി യുനസ്കോ ക്രിയേറ്റിവ് സിറ്റി ഒാഫ് ഡിസൈൻ
text_fieldsദുബൈ: ക്രിയാത്മകതക്കും നൂതനാശയങ്ങൾക്കും എന്നും മുന്നിൽ നിൽക്കുന്ന ദുബൈക്ക് ഇനി മിഡിൽഇൗസ്റ്റിലെ ആദ്യ യുനസ്കോ ക്രിയേറ്റിവ് സിറ്റി ഒാഫ് ഡിസൈൻ എന്ന ഖ്യാതിയും. വിവിധരംഗങ്ങളിലെ രൂപകല്‍പനാ മികവും കലാപരതയും കണക്കിലെടുത്താണ് ദുബൈ നഗരത്തെ തേടി യുനെസ്കോ അംഗീകാരമെത്തിയതെന്ന് ദുബൈ നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഗള്‍ഫ് നഗരവും ലോകത്തെ ഇരുപത്തിനാലാമത് നഗരവുമാണ് ദുബൈ. കല, സംസ്കാരം, സിനിമ, സാഹിത്യം,മാധ്യമ രംഗം തുടങ്ങിയ വൈവിധ്യ മേഖലകളിൽ പരസ്പരം സഹകരിച്ച് ആഗോള പുരോഗതിക്കും വികസന ലക്ഷ്യങ്ങൾക്കും കരുത്തു പകരുക ആശയമാണ് ക്രിയേറ്റ്വ് സിറ്റി ശൃംഖലയുടെ കാതൽ.
ജന ജീവിതം കൂടുതൽ സുഗമവും ക്ഷേമകരവുമാക്കുന്നതിനുള്ള ബഹുമുഖ പദ്ധതികൾക്ക് ക്രിയാത്മക നഗരം രൂപം നൽകും. പ്രത്യേക പരിരക്ഷ ആവശ്യമുള്ള ആളുകൾക്ക് ഏറ്റവും സുഗമമായി സഞ്ചരിക്കാനും ജീവിക്കാനും സൗകര്യങ്ങളുള്ള നഗരം എന്ന പദ്ധതി, സ്ത്രീകൾക്കും യുവജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളുള്ള നഗരം, പരിസ്ഥിതിക്ക് മുറിവേൽക്കാത്ത വികസന പദ്ധതികൾ തുടങ്ങിയവക്കാണ് ദുബൈ മുൻതൂക്കം നൽകുക.
ദുബൈ എക്സിക്യൂട്ടിവ് കൺൗസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തി, ദുബൈ നഗരസഭ ഡി.ജി ദാവൂദ് അബ്ദു റഹ്മാൻ അൽ ഹജിറി, സി.ഡി.എ ഡയറക്ടർ ജനറൽ അഹ്മദ് അബ്ദുൽ കരീം ജുൽഫർ, ഡിസൈൻ ഡിസ്ട്രിക്ട് സി.ഇ.ഒ മുഹമ്മദ് സഇൗദ് അൽ ഷെഹി, ദുബൈ കൾച്ചറൽ ആക്ടിങ് ഡി.ജി സഇൗദ് അൽ നബൂദ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ക്രിയേറ്റിവ് സിറ്റി ഒഫ് ഡിസൈൻ പ്രഖ്യാപനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.