നൂറ് അതിഥികളിൽ നിന്ന് പന്തീരായിരത്തിലേക്ക്, നിർവൃതിയോടെ എം.എസ്.എസ് ഇഫ്താർ സംഘം
text_fieldsദുബൈ: പന്ത്രണ്ട് വർഷം മുൻപ് പ്രതിദിനം നൂറ് തൊഴിലാളികൾക്ക് നോമ്പുതുറ ഒരുക്കിയാണ് ദുബൈ സർക്കാറിെൻറ കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ) അംഗീകാരമുള്ള സേവന സന്നദ്ധ സംഘടനയായ മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്) -സമൂഹ ഇഫ്താർ പ്രവർത്തനം ആരംഭിക്കുന്നത്. ഇക്കുറി അത് 22 ക്യാമ്പുകളിലായി പ്രതിദിനം പന്ത്രണ്ടായിരത്തോളം അതിഥികൾ പങ്കെടുക്കുന്ന, ദുബൈയിലെ ഒരു സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഇഫ്താർ പരിപാടിയെന്ന നിലയിലേക്ക് വളർന്നിരിക്കുന്നു.
വ്യവസായ പ്രമുഖർ, മാനേജർമാർ തുടങ്ങി സാധാരണ തൊഴിലാളികൾ വരെ സമൂഹത്തിെൻറ നാനാതുറകളിൽ നിന്നായി 200 ലധികം അർപ്പണ മനസ്കർ ഈ പ്രവർത്തനത്തിൽ നിത്യവും പങ്കുചേരുന്നു. ഓരോ ക്യാമ്പിലേക്കും നിയോഗിക്കപ്പെട്ടിട്ടുളള സംഘം വൈകുന്നേരം 5 മണിയോടെ വിതരണ കേന്ദ്രത്തിൽ നിന്ന് അന്നന്നത്തേക്ക് വേണ്ട പഴവർഗങ്ങൾ, വെള്ളം, ലഘു പാനീയങ്ങൾ, മറ്റു സാധന സാമഗ്രികൾ എന്നിവ ശേഖരിച്ച് തങ്ങളുടെ ക്യാമ്പിലെത്തുന്നു.
അവിടെ അതിഥികൾക്ക് അരികിലിരുന്ന് വേണ്ടുന്ന സൗകര്യങ്ങളെല്ലാം ഒരുക്കുന്നു. അവരോടൊപ്പം നോമ്പ് തുറയും മഗ്രിബ് നമസ്ക്കാരവും നിർവ്വഹിച്ച് അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത ശേഷം മടങ്ങുന്നു.
നൽകുന്നതിെൻറ സന്തോഷം അനുഭവിച്ചറിയാനും സഹാനുഭൂതിയും കരുണയും പരിശീലിക്കുവാനും മികച്ച അവസരമാണ് എം.എസ്.എസ് ഇഫ്താർ എന്നാണ് ബർജീൽ ജിയോജിത് സെക്യൂരിറ്റീസ് മേധാവി കെ.വി. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടത്. പട്ടിണി കൊണ്ട് പ്രയാസപ്പെടുന്നവരുടെ വേദനകൾക്ക് പരിഹാരം കണ്ടെത്താനുള്ള വഴി തേടാനും മറ്റുള്ളവരോട് കൂടുതൽ സഹാനുഭൂതി പുലർത്താനും ഇഫ്താർ പരിപാടി തനിക്ക് പ്രചോദനമായതായിബിസ്മി ട്രേഡിങ് മേധാവി ഹാരിസ് പറയുന്നു. ലേബർ ക്യാമ്പിലെ ആളുകൾക്ക് ഭക്ഷണം വിളമ്പി അവരോടൊപ്പമിരുന്ന് നോമ്പ് തുറക്കുക എന്നത് അങ്ങേയറ്റം സംതൃപ്തി നൽകുന്ന അനുഭവമാണെന്ന് ഫ്രെയിറ്റ് കെയർ ഉടമ ഷബീർ അഭിപ്രായപ്പെടുന്നു. നൻമയുടെയും പങ്കുവെപ്പിെൻറയും സന്ദേശം പുണ്യമാസത്തിൽ ആവോളം പ്രചരിപ്പിക്കാനും സമൂഹത്തിെൻറ സമസ്ത കോണുകളിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കാനും കഴിയുന്നതിെൻറ നിർവൃതിയിലാണ് എം.എസ്.എസിെൻറ അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.